യു.കെ.വാര്‍ത്തകള്‍

ഹൗസ് വെയ്റ്റിംഗ് ലിസ്റ്റില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കാനുള്ള പദ്ധതി ഉപേക്ഷിച്ചു



കൗണ്‍സില്‍ ഹൗസുകളില്‍ കുടിയേറ്റക്കാരെ അപേക്ഷിച്ച് ദീര്‍ഘകാലമായി ബ്രിട്ടീഷ് പൗരന്‍മാരായിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാനുള്ള ടോറി പദ്ധതി രഹസ്യമായി ഉപേക്ഷിച്ച് ലേബര്‍ ഗവണ്‍മെന്റ്. സോഷ്യല്‍ ഹൗസിംഗ് ആപ്ലിക്കേഷനുകളില്‍ 'യുകെ കണക്ഷന്‍ ടെസ്റ്റ്' നടപ്പാക്കാനുള്ള കണ്‍സര്‍വേറ്റീവ് നിര്‍ദ്ദേശമാണ് ലേബറിന്റെ ഹൗസിംഗ് സെക്രട്ടറി രഹസ്യമായി ഉപേക്ഷിച്ചത്.

ഇതോടെ ഹൗസിംഗ് മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. പരിഷ്‌കാരവുമായി മുന്നോട്ട് പോകില്ലെന്ന് ഇവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. 1.3 മില്ല്യണ്‍ വരുന്ന വമ്പന്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും ബ്രിട്ടനില്‍ ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും താമസിച്ചവര്‍ക്ക് മുന്‍ഗണ നല്‍കാനായിരുന്നു പദ്ധതി.

നേരത്തെ സ്വന്തം കൗണ്‍സില്‍ ഭവനം വിറ്റതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ട വ്യക്തിയാണ് റെയ്‌നര്‍. ലേബര്‍ പാര്‍ട്ടി വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ കവരുക മാത്രമല്ല, ഈ നാട്ടില്‍ കഠിനാധ്വാനം ചെയ്ത്, നികുതി അടച്ച്, നിയമം അനുസരിച്ച് ജീവിച്ച കുടുംബങ്ങളെ ഹൗസിംഗ് ലിസ്റ്റിലെ അടിത്തട്ടിലേക്ക് തള്ളിവിടും, രാജ്യത്ത് അടുത്തിടെ എത്തിയവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറുന്നത് എങ്ങിനെയാണ്, കോമണ്‍സില്‍ ഹൗസിംഗ് സെക്രട്ടറിയുടെ പദ്ധതിയെ ചോദ്യം ചെയ്ത റിഫോമിലെ ലീ ആന്‍ഡേഴ്‌സണ്‍ ചോദിച്ചു.

നിരവധി ആളുകളാണ് സോഷ്യല്‍ ഹൗസിംഗ് ലഭിക്കാനായി വര്‍ഷങ്ങള്‍ കാത്തിരിക്കുന്നതെന്ന് മുന്‍ ടോറി മന്ത്രി ആന്‍ഡ്രിയ ജെന്‍കിന്‍സ് പറഞ്ഞു. അതേസമയം ഭൂരിപക്ഷം കൗണ്‍സിലുകളും ലോക്കല്‍ കണക്ഷന്‍ ടെസ്റ്റ് നടത്തിയതിനാല്‍ 90 ശതമാനം സോഷ്യല്‍ ഹോമുകളും യുകെ പൗരന്‍മാര്‍ക്കാണ് ലഭിക്കുന്നതെന്ന് ഹൗസിംഗ് മന്ത്രാലയത്തിലെ വക്താവ് പ്രതികരിച്ചു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions