യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ 3 പേരുടെ കൂട്ടക്കൊലയില്‍ നടന്ന റിവ്യൂ തിരിച്ചറിഞ്ഞത് ഗുരുതര വീഴ്ചകള്‍

ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേരുടെ ജീവനെടുത്ത കൂട്ടക്കൊലയില്‍ നടന്ന റിവ്യൂ തിരിച്ചറിഞ്ഞത് ഗുരുതര വീഴ്ചകള്‍. സൈക്കോ കൊലയാളി വാല്‍ഡോ കാലോകെയിനെ നിരപരാധികളുടെ ജീവനെടുക്കുന്ന നിലയില്‍ കെട്ടഴിച്ച് വിട്ടത് ഡോക്ടര്‍മാരുടെയും, പോലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകളെന്ന് റിവ്യൂ റിപ്പോര്‍ട്ട് പറയുന്നു. കൊലയാളിയുടെ ചികിത്സയിലിണ്ടായ നിരവധി പിഴവുകളും, ഒഴിവാക്കലുകളും, തെറ്റിദ്ധാരണകളും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി.

കാലോകെയിന്‍ മൂന്നോട്ട് വെയ്ക്കുന്ന ഗുരുതര അപകടങ്ങള്‍ ഡോക്ടര്‍മാര്‍ ചെറുതായി കാണുകയോ, ഒഴിവാക്കുകയോ ചെയ്‌തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് വര്‍ഷം മുന്‍പ് പാരാനോയ്ഡ് ഷീസോഫ്രെനിയ തിരിച്ചറിഞ്ഞ കൊലയാളി പൊതുജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന അപകടം സ്ഥിരീകരിക്കുന്നതിലാണ് വീഴ്ചകള്‍ സംഭവിച്ചത്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകങ്ങളുടെ രക്തക്കറ ഡോക്ടര്‍മാരുടെയും, പോലീസിന്റെയും കരങ്ങളിലുണ്ടെന്ന് ഇരകളുടെ കുടുംബങ്ങള്‍ വിമര്‍ശിച്ചു. 19 വയസ്സ് മാത്രമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ ബാര്‍ണാബെ വെബ്ബര്‍, ഗ്രേസ് ഒ'മാലി കുമാര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് കൊലയാളിയുടെ അക്രമത്തിന് ഇരയായി ജീവന്‍ നഷ്ടമായത്. ഇതിന് ശേഷം കെയര്‍ടേക്കറായ 65-കാരന്‍ ഇയാന്‍ കോട്‌സും കൊല്ലപ്പെട്ടു.

മൂന്ന് കൊലകള്‍ നടത്തുന്നതിന് മുന്‍പ് കാലോകെയിനുമായി നോട്ടിംഗ്ഹാംഷയര്‍, ലെസ്റ്റര്‍ഷയര്‍ പോലീസ് സേനകള്‍ ബന്ധപ്പെട്ടിരുന്നുവെന്നതും ഇരകളുടെ കുടുംബങ്ങളെ ചൊടിപ്പിക്കുന്നു. ഇയാളെ ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതില്‍ കുടുംബം തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെ തുറന്നുവിട്ടതോടെയാണ് കാലോകെയിന്‍ നിരപരാധികളുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions