യു.കെ.വാര്‍ത്തകള്‍

സോണിയയുടെ വേര്‍പാട് താങ്ങാനാവാതെ ഭര്‍ത്താവ് അനില്‍ ജീവനൊടുക്കി

യു.കെ. മലയാളികളെ നടുക്കി, ഭാര്യയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. റെഡിച്ചിലെ കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാ(42)ണ് ഭാര്യയുടെ മരണത്തില്‍ ദുഃഖം താങ്ങാനാവാതെ ജീവനൊടുക്കിയത്.

അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞദിവസം നാട്ടില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കകം റെഡിച്ചില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അനിലിനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തില്‍ അനില്‍ ഏറെ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അനില്‍ കടുത്ത വിഷമത്തിലായിരുന്നു.

കോട്ടയം ചിങ്ങവനം സ്വദേശിയായ സോണിയ അനില്‍(39) ആണ് ഞായറാഴ്ച നാട്ടില്‍ നിന്ന് തിരിച്ചെത്തി മണിക്കൂറുകള്‍ക്കകം വിടപറഞ്ഞത്. കാലില്‍ ചെറിയൊരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പത്തു ദിവസം മുമ്പാണ് സോണിയ നാട്ടില്‍ പോയത്.

ഞായറാഴ്ച രാവിലെ പത്തരയോടെ റെഡിച്ചിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ടതോടെ കുഴഞ്ഞുവീഴ്ങ്ങുകയായിരുന്നു. അടിയന്തര വൈദ്യ സഹായം എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റെഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു സോണിയ. മക്കള്‍: ലിയ, ലൂയിസ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു സോണിയ.

അനിലിനെയും സോണിയയെയും പരിചയമുള്ള യുകെ മലയാളികള്‍ പലരും റെഡ്ഡിച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഉറ്റബന്ധുക്കള്‍ യുകെയില്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യത്തിലും ഇപ്പോള്‍ സ്ഥിരീകരണമായിട്ടില്ല. അത്യധികം വേദനിപ്പിക്കുന്ന സംഭവ വികാസങ്ങള്‍ എങ്ങനെ അനിലിന്റേയും സോണിയയുടെയും കുടുംബങ്ങളെ അറിയിക്കും എന്ന പ്രയാസമാണ് ഇപ്പോള്‍ സുഹൃത്തുക്കളും പ്രാദേശിക മലയാളി സമൂഹവും നേരിടുന്നത്. കുട്ടികള്‍ രണ്ടു പേരും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ എന്തണ് തുടര്‍ നടപടികള്‍ എന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions