യു.കെ.വാര്‍ത്തകള്‍

'ഞാന്‍ സോണിയയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കണേ...'; ഹൃദയഭേദകമായി അനിലിന്റെ കുറിപ്പ്

നാട്ടില്‍ നിന്നും തിരിച്ചെത്തിയ റെഡിച്ചിലെ അനിലിന്റേയും സോണിയയുടെയും കുടുംബത്തിലുണ്ടായ ദുരന്തത്തിന്റെ ആഘാതത്തിലാണ് യുകെയിലെ മലയാളി സമൂഹം. കുഴഞ്ഞു വീണ മരിച്ച നഴ്സ് സോണിയയുടെയും പിന്നാലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അനിലിന്റേയും വേര്‍പാട് ഓരോ മലയാളിയ്ക്കും തീരാവേദനയായി.

വോര്‍സെറ്റ് ഷെയറിലെ റെഡിച്ചില്‍ ഞായറാഴ്ച രാവിലെ പത്തരയോടെ കുഴഞ്ഞുവീണ് മരിച്ച സോണിയ സാറ ഐപ്പിന്റെ (39) ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പില്‍ വീട്ടില്‍ അനില്‍ ചെറിയാനെയാണ് (റോണി, 42) ആത്മഹത്യ ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

'ഞാന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും' വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു അനില്‍ ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ഇരുവരുടേയും മരണത്തെ തുടര്‍ന്ന് മക്കളായ ലിയ, ലൂയിസ്‌ എന്നിവര്‍ അനാഥരായി. മരണ വിവരം അറിഞ്ഞു അനിലിന്റെ ബന്ധുക്കളില്‍ ചിലര്‍ റെഡിച്ചില്‍ എത്തിയിട്ടുണ്ട്. മക്കള്‍ തത്കാലം ഇവരുടെ സംരക്ഷണയില്‍ തുടരും. സംസ്കാരം പിന്നീട്.

റെഡിച്ചിലെ അലക്‌സാന്‍ഡ്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്‌സായിരുന്ന സോണിയ കാലിന്റെ സര്‍ജറി സംബന്ധമായി 10 ദിവസം മുന്‍പാണ് നാട്ടില്‍ പോയിരുന്നത്. സര്‍ജറിക്ക് ശേഷം യുകെയിലേക്ക് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് എത്തിയത്. തുടര്‍ന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

ഇതേ തുടര്‍ന്ന് മാനസികമായി തകര്‍ന്നിരുന്ന ഭര്‍ത്താവ് അനിലിനെ അശ്വസിപ്പിക്കാന്‍ റെഡിച്ചിലെ മലയാളി സമൂഹം ഏറെ പ്രയാസപ്പെട്ടിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് സോണിയയും കുടുംബവും യുകെയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ ശേഷമാകാം അനില്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം .

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions