യു.കെ.വാര്‍ത്തകള്‍

പ്രസ്റ്റണില്‍ മലയാളി യുവാവ് ആത്മഹത്യചെയ്ത നിലയില്‍

യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ട് തുടര്‍ മരണങ്ങള്‍. അതില്‍ത്തന്നെ രണ്ടു ദിവസത്തിനിടെ രണ്ടു യുവാക്കള്‍ ജീവനൊടുക്കി എന്നതാണ് ഏറെ നടുക്കം സൃഷ്ടിക്കുന്നത്. പ്രസ്റ്റണില്‍ മലയാളി യുവാവ് അനീഷ് ജോയിയെ ആണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു കുടുംബസമേതം പ്രസ്റ്റണ്‍ ലങ്കെന്‍ഷെയറില്‍ കഴിഞ്ഞിരുന്നത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എന്‍എച്ച്എസ് നഴ്‌സാണ്.

കുടുംബ പ്രശനങ്ങളെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് അനീഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നതായി പറയപ്പെടുന്നു. ജാമ്യം ലഭിച്ചതിനു പിന്നാലെ താമസ സ്ഥലത്തു എത്തിയ അനീഷ് ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം ജീവനൊടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസിനെ അറിയിക്കുകയും മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറിയുടെ ഡോര്‍ തുറന്നു നോക്കുകയും ചെയ്തപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കുറിപ്പ് പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. നാട്ടില്‍ ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനീഷ് ജോയ്. കോണ്‍ഗ്രസ് മുന്‍ കട്ടപ്പന മണ്ഡലം മുന്‍ പ്രസിഡണ്ട് ജോയി പോരുന്നോലിയുടെ മകനാണ്.

രണ്ടു ദിവസമായി യുകെ മലയാളികളെ തേടി തുടര്‍ച്ചയായ മരണ വാര്‍ത്തകളാണ് എത്തുന്നത്. റെഡ്ഡിച്ചിലെ സോണിയ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചതിനു പിന്നാലെ ഭര്‍ത്താവ് റോണി ആത്മഹത്യചെയ്‌തെന്ന ദാരുണമായ വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു ഇന്നലെ എത്തിയത്. പിന്നാലെ കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ചികിത്സയിലായിരുന്ന മെയ്ഡ്സ്റ്റണിലെ ബിന്ദു വിമലും മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയും എത്തി.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions