യു.കെ.വാര്‍ത്തകള്‍

ജിസിഎസ്ഇ ഫലങ്ങള്‍; ഇംഗ്ലീഷിലും, മാത്സിലും ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പുറത്തുവരാന്‍ ഇരിക്കവെ ആശങ്കയും ഉയരുന്നു. ഇംഗ്ലീഷിലും, മാത്സിലും 'കൂട്ടത്തോല്‍വി' നേരിടുമെന്നാണ് ആശങ്ക. കാല്‍ശതമാനം പേര്‍ക്കും ഈ വിഷയങ്ങള്‍ കടുകട്ടിയായിരുന്നു.

ജിസിഎസ്ഇ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം എ-ലെവലിന് പോകാന്‍ കഴിയുമെന്നും, ബിടെക് അല്ലെങ്കില്‍ അപ്രന്റീസ്ഷിപ്പിന് പോകണമെന്നും വ്യക്തമാകും. എന്നാല്‍ കാല്‍ശതമാനം പേരും ജിസിഎസ്ഇ ഇംഗ്ലീഷിലും, മാത്സിലും തോല്‍വി അടയുമെന്നാണ് കോളേജ് നേതാക്കളുടെ മുന്നറിയിപ്പ്. ഈ വര്‍ഷം സീറ്റുകള്‍ നേടുന്നത് മത്സരമായി മാറുമെന്നും പറയപ്പെടുന്നു.

മിക്ക വിദ്യാര്‍ത്ഥികളും കോളേജുകളിലും, സ്‌കൂളുകളിലും സിക്‌സ്ത് ഫോമിനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ശരിയായ ഗ്രേഡ് ലഭിക്കുന്നത് ആസ്പദമാക്കിയാകും പ്രവേശനം. ഉന്നത കോളേജുകളിലെ ചില കോഴ്‌സുകള്‍ക്ക് ചുരുങ്ങിയത് ഗ്രേഡ് 7 വേണമെന്നാണ് നിബന്ധന. ഇത് നേടാന്‍ കഴിയാതെ പോയാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് പ്രവേശനത്തിനായി ശ്രമിക്കേണ്ടി വരും.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions