യു.കെ.വാര്‍ത്തകള്‍

യുകെയില്‍ കൂടുതല്‍ സംസാരിക്കുന്ന 10 ഭാഷകളില്‍ പഞ്ചാബിയും ഉറുദുവും ഗുജറാത്തിയും

യുകെയില്‍ മലയാളി കുടിയേറ്റം ശക്തമായിട്ടു രണ്ടു പതിറ്റാണ്ട് പിന്നിട്ടു. മലയാളികള്‍ യുകെയില്‍ ധാരാളം എത്തിയെങ്കിലും അവിടെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഇംഗ്ലിഷ് ഒഴികെയുള്ള 10 ഭാഷകളുടെ കണക്കെടുക്കുമ്പോല്‍ മലയാളം അതിലില്ല. പഞ്ചാബിയും ഉറുദുവും ഗുജറാത്തിയും ഉണ്ടുതാനും.

ഓഫിസ് ഫോര്‍ നാഷനല്‍ സ്റ്റാറ്റിക്സിന്റെ കണക്കുകള്‍ പ്രകാരം യുകെയില്‍ താമസിക്കുന്ന 4.1 ദശലക്ഷം ആളുകള്‍ക്ക് ഇംഗ്ലിഷ് മാതൃഭാഷയല്ല. പടിഞ്ഞാറന്‍ ലണ്ടന്‍, സ്ലോ, സതാംപ്ടണ്‍, ബര്‍മിങാം, ലീഡ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ 6,12,000 പേര്‍ സംസാരിക്കുന്ന പോളിഷ് ആണ് ഇംഗ്ലിഷ് ഇതര ഭാഷകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ച് ലക്ഷം പേരോളം സംസാരിക്കുന്ന ഭാഷയായ റൊമാനിയന്‍ ആണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. മൂന്ന് ലക്ഷത്തോളം പേര്‍ സംസാരിക്കുന്ന പഞ്ചാബിയാണ് മൂന്നാം സ്ഥാനത്ത് . ഏകദേശം 270,000 പേര്‍ സംസാരിക്കുന്ന ഉറുദു നാലാം സ്ഥാനത്താണ്. ഉര്‍ദു സംസാരിക്കുന്ന ഭൂരിഭാഗം ആളുകളും സ്കോട്‌ലന്‍ഡ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, മാഞ്ചസ്റ്റര്‍, ലീഡ്‌സ് എന്നിവിടങ്ങളിലാണ് താമസിക്കുന്നത്.

ബ്രിട്ടനിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ലണ്ടനില്‍ മാത്രം 300 ലധികം ഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്കോട്സ്, വെല്‍ഷ്, ഐറിഷ് ഗാലിക്, സ്കോട്ടിഷ് ഗാലിക്, കോര്‍ണിഷ് എന്നിവ ഉര്‍പ്പടെ യുകെയിലെ പ്രാദേശിക ഭാഷകര്‍ക്ക് പുറമേയാണ് ഇത്. പോര്‍ച്ചുഗീസ് (225,000), സ്പാനിഷ് (2,15,000), അറബി (2,04,000), ബംഗാളി (199,000), ഗുജറാത്തി (189,000), ഇറ്റാലിയന്‍ (160,000) എന്നിവയാണ് ഇംഗ്ലിഷ് ഒഴികെ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന 10 ഭാഷകള്‍.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions