യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജോലിയും പഠനവുമില്ലാതെ കഴിയുന്ന യുവാക്കളുടെ എണ്ണം മൂന്നു മാസം കൊണ്ട് 870,000 ആയി

യുകെയില്‍ ജോലിയില്ലാതെ, ആവശ്യത്തിന് വിദ്യാഭ്യാസമോ പരിശീലനമോ നേടാതെ കഴിയുന്ന 16 മുതല്‍ 24 വയസ്സ് വരെയുള്ളവരുടെ എണ്ണം 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസ കാലയളവില്‍ 872,000 തൊട്ടതായി ഔദ്യോഗിക കണക്കുകള്‍. അംഗീകരിക്കാന്‍ കഴിയാത്ത തോതില്‍ തൊഴിലെടുക്കാത്തവരുടെ എണ്ണമേറുന്നത് തടയാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ്.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ആകെ 872,000 പേരാണ് ഈ പട്ടികയിലുള്ളതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 74,000 വര്‍ദ്ധനവാണ് നേരിട്ടത്. 16 മുതല്‍ 24 വയസ്സ് വരെയുള്ള 12.2 ശതമാനം പേരാണ് ഈ പട്ടികയില്‍ തുടരുന്നതെന്ന് കണക്കുകള്‍ വിശദമാക്കുന്നു.

ഈ പട്ടികയിലുള്ള 66% യുവാക്കളും സാമ്പത്തികമായി ആക്ടീവല്ലാത്ത വിഭാഗത്തിലാണ്. ഇവര്‍ ജോലിക്കായി അന്വേഷണം പോലും നടത്തുന്നില്ല. കോവിഡിന് ശേഷമുള്ള പട്ടികയിലെ വര്‍ദ്ധനവിന് പ്രധാന കാരണം ഈ വിഭാഗത്തിന്റെ വര്‍ദ്ധനവാണ്.

യുകെയില്‍ ഏകദേശം 9.4 മില്ല്യണ്‍ ജനങ്ങളാണ് സാമ്പത്തികമായി സ്തംഭനാവസ്ഥയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളും, വിരമിച്ചവരും, കെയറിംഗ് ഉത്തരവാദിത്വങ്ങളും ഉള്ളവരാണ്. എന്നാല്‍ ഇതില്‍ 20% പേര്‍ക്ക് ജോലി വേണമെന്ന് ആഗ്രഹമില്ലെന്ന് വ്യക്തമാക്കുന്നതായും ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പറയുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions