യു.കെ.വാര്‍ത്തകള്‍

ജിസിഎസ്ഇ ഫലങ്ങളില്‍ അഭിമാന വിജയം നേടി പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ്, ഷെഫീല്‍ഡിലെ നെയ്ല്‍ ജസ്റ്റിന്‍, എക്‌സീറ്ററിലെ സ്റ്റീവ്

ജിസിഎസ്ഇ ഫലങ്ങളില്‍ അഭിമാന വിജയം നേടിയ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്തുവന്നു. പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ്, ഷെഫീല്‍ഡിലെ നെയ്ല്‍ ജസ്റ്റിന്‍, എക്‌സീറ്ററിലെ സ്റ്റീവ് എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്.

പോട്ടേഴ്‌സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ് മൂന്ന് വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാര്‍ അടക്കം മികച്ച നേട്ടമാണ് കൈവരിച്ചത്. സെന്റ് ജോണ്‍സ് പ്രെപ്പ് ആന്റ് സീനിയര്‍ പ്രൈവറ്റ് സ്‌കൂള്‍ എന്‍ഫീല്‍ഡില്‍ നിന്നും കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയില്‍ ഡബിള്‍ എ സ്റ്റാറും, ചരിത്രം, രസതന്ത്രം, ഇംഗ്ലീഷ് ഭാഷ എന്നിവയില്‍ എ സ്റ്റാറും, കമ്പ്യൂട്ടര്‍ സയന്‍സും ഇംഗ്ലീഷ് സാഹിത്യവും എന്നിവയില്‍ എയുമാണ് നാഥന്‍ നേടിയത്.

മോഹന്‍ ജോര്‍ജ്, റിന്‍സി മോഹന്‍ ജോര്‍ജ് ദമ്പതികളുടെ മകനാണ് നാഥന്‍. ലണ്ടനിലെ സെന്റ് മൈക്കിള്‍സ് ഗ്രാമര്‍ സ്‌കൂളില്‍ എ ലെവല്‍ പഠനത്തിനൊരുങ്ങുന്ന നാഥന്‍ മാത്തമാറ്റിക്‌സ്, എക്‌ണോമിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് എ ലെവലില്‍ പ്രവേശനം ഉറപ്പാക്കിയിരിക്കുന്നത്.


സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജൂഡ് നൈജോക്കും ഉന്നത വിജയം ആണ് സ്വന്തമാക്കിയത്. സെന്റ് ജോസഫ് കോളേജ് ട്രെന്‍ഡ് വെയില്‍ പഠിക്കുന്ന ജൂഡ് നൈജോ 9 എ സ്റ്റാറും 2 എയും നേടി. സയന്‍സും മാത്സും മെയിന്‍ സബ്ജറ്റ്‌ ആയി എ ലെവല്‍ കോഴ്‌സിന് കോളേജില്‍ അഡ്മിഷന്‍ നേടി. നെടുമ്പാശേരി സ്വദേശികളായ പൂവേലി നൈജോ ജോര്‍ജ്ജിന്റെയും സോഫി കുര്യാക്കോസിന്റെയും മൂന്ന് ആണ്‍മക്കളില്‍ മൂത്ത മകനാണ് ജൂഡ് നൈജോ.

ഓക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ള മേഴ്‌സാ തോമസും 10 ഡബിള്‍ എ സ്റ്റാറും ഒരു എ സ്റ്റാറും നേടി മികച്ച വിജയം നേടി. ജയേഷ് തോമസിന്റെയും ടിനമോള്‍ തോമസിന്റെയും മകളാണ് മേഴ്‌സാ.

ഷെഫീല്‍ഡ് ഓള്‍ സെയ്ന്റ് കാത്തലിക് സ്‌കൂളില്‍ നിന്നും നീല്‍ ജസ്റ്റിന്‍ മികച്ച വിജയം ആണ് കൈവരിച്ചത്. 12 എസ്റ്റാര്‍ നേടിയാണ് നീല്‍ വിജയിച്ചത്. 11 വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാറും ഒരു വിഷയത്തില്‍ എ സ്റ്റാറുമാണ് നീല്‍ നേടിയത്.


എക്‌സീറ്ററിലെ സ്റ്റീവ് ചാക്കോയും ടോപ്പ് ഗ്രേഡുകളോടെ ഉന്നത വിജയം കരസ്ഥമാക്കി. സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എയ്ഡഡ് സ്‌കൂള്‍ എക്‌സീറ്ററില്‍ നിന്നുമാണ് സ്റ്റീവ് വിജയം നേടിയത്. ഡോ സച്ചിന്‍ ചാക്കോ, ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി സെറാ മറിയം ഷിജു, ഇമ്മാനുവല്‍ ഷിജു എന്നിവര്‍ സഹോദരങ്ങളാണ്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions