യു.കെ.വാര്‍ത്തകള്‍

നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലില്‍ അറസ്റ്റിലായത് 330-ലേറെ ആളുകള്‍; അഞ്ച് പേര്‍ക്ക് കൂടി കുത്തേറ്റു

നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവലിനോട് അനുബന്ധിച്ചു ഇതുവരെ അറസ്റ്റിലായത് 330-ലേറെ ആളുകള്‍. അഞ്ച് പേര്‍ക്ക് കൂടി കുത്തേറ്റു. ഒരു 32-കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. രണ്ട് ദിവസത്തിനിടെ എട്ട് പേര്‍ക്കാണ് കാര്‍ണിവലില്‍ കുത്തേറ്റത്. ആഘോഷവേദിയില്‍ നിന്നും ഓഫീസര്‍മാര്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. വാര്‍ഷിക സ്ട്രീറ്റ് പാര്‍ട്ടി നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട 35 പോലീസ് ഓഫീസര്‍മാര്‍ക്ക് പരുക്കേറ്റു.

സുരക്ഷയൊരുക്കാന്‍ എത്തുന്ന ഓഫീസര്‍മാര്‍ ആളുകള്‍ക്കൊപ്പം അശ്‌ളീല നൃത്തം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇത് നിരോധിച്ച് ഉത്തരവ് വന്നു. ഈ വര്‍ഷം കാര്‍ണിവലില്‍ എത്തുന്ന ഓഫീസര്‍മാര്‍ സൗഹൃദപരമായി പെരുമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ പെരുമാറ്റം തുടരണണമെന്നും ആവശ്യപ്പെട്ടിരുന്നു. ഓഫീസര്‍മാര്‍ ജാഗ്രതാ പൂര്‍വ്വം നിലകൊള്ളുകയാണ് വേണ്ടതെന്ന് മെറ്റ് പോലീസ് വക്താവ് ആവശ്യപ്പെട്ടു.

നോട്ടിംഗ് ഹില്ലിലെ പാര്‍ട്ടി അന്തരീക്ഷത്തില്‍ പോലീസുകാരും പങ്കുചേരുന്നത് ഏതാനും വര്‍ഷങ്ങളായി കാണുന്ന കാഴ്ചയാണ്. ഇവര്‍ ഗ്രൂപ്പ് ഡാന്‍സില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ഇതോടെയാണ് ഇക്കുറി നൃത്തത്തിന് വിലക്ക് വന്നിരിക്കുന്നത്.
ഖം മറച്ച് എത്തുന്നവരോട് ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടാന്‍ അധികാരം നല്‍കുന്ന സെക്ഷന്‍ 60എഎ ഉത്തരവും നിലവിലുണ്ട്. ഇത് പ്രകാരം മുഖം മറയ്ക്കുന്നവരോട് ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് അനുസരിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്താം.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions