യു.കെ.വാര്‍ത്തകള്‍

മുന്‍ സര്‍ക്കാരിനെ പഴിച്ചു ഒക്ടോബറിലെ ഇടക്കാല ബജറ്റ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കുമെന്ന് പ്രധാനമന്ത്രി

ഒക്ടോബറിലെ ഇടക്കാല ബജറ്റില്‍ നികുതി വര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുധനത്തില്‍ ഉണ്ടായ 22 ബില്യണ്‍ പൗണ്ടിന്റെ കമ്മി നികത്തുന്നതിനായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചില നടപടികള്‍ വേണ്ടി വരും എന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കഴിഞ്ഞ 14 വര്‍ഷക്കാലത്തെ ഭരണം വരുത്തിയ കേടുകള്‍ തീര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കുമെന്നും പ്രധാനമന്ത്രി ആയതിന് ശേഷം നമ്പര്‍ 10 ല്‍ നിന്നും നടത്തിയ ആദ്യത്തെ പ്രധാന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഡൗണിംഗ് സ്ട്രീറ്റിലെ റോസ് ഗാര്‍ഡണില്‍ നിന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെ ഓഹരികളും, പ്രോപ്പര്‍ട്ടികളും വില്‍ക്കാന്‍ ജനങ്ങളുടെ നെട്ടോട്ടം ആണ്. ശുഭകരമായതൊന്നും സംസാരിക്കാനില്ലെന്ന മട്ടിലെത്തിയ സ്റ്റാര്‍മര്‍ കുറച്ച് കാലത്തേക്ക് വേദന അനുഭവിച്ച് ദീര്‍ഘകാല നന്മ നേടണമെന്ന് പറയുകയാണ് ചെയ്തത്.

ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് എന്നിവയ്ക്ക് പുറമെ പെന്‍ഷന്‍ റെയ്ഡും ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇതോടെയാണ് പണം നഷ്ടമാകുന്നത് ഒഴിവാക്കാനായി ആളുകള്‍ ഓഹരികളും, പ്രോപ്പര്‍ട്ടിയും വില്‍ക്കാന്‍ ശ്രമം തുടങ്ങുന്നത്. പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റ് വേദനാജനകമാകുമെന്ന് സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശക്തമായ ചുമലുകള്‍ ഉള്ളവര്‍ കൂടുതല്‍ ഭാരം ചുമക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതികള്‍ വര്‍ദ്ധിപ്പിക്കാനില്ലെന്ന് മുന്‍പ് വാഗ്ദാനം നല്‍കിയ ശേഷമാണ് ഈ തിരിച്ചടി. വരാനിരിക്കുന്ന മോശം വാര്‍ത്തയുടെ ആഘാതം കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് ഷാഡോ ചീഫ് സെക്രട്ടറി ട്രഷറി ലോറാ ട്രോട്ട് വിമര്‍ശിച്ചു.

'പെന്‍ഷന്‍, നിക്ഷേപങ്ങള്‍, വീടുകള്‍ എന്നിവയൊന്നും സുരക്ഷിതമാകില്ല. ബ്രിട്ടനിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയത് തകര്‍ക്കുന്ന രീതിയിലാകും നികുതി വര്‍ദ്ധന', ട്രോട്ട് ചൂണ്ടിക്കാണിച്ചു. 22 ബില്ല്യണ്‍ പൗണ്ടിന്റെ വരുമാന കുറവ് ഉണ്ടെന്ന് പല തവണ ആവര്‍ത്തിച്ച ലേബര്‍ ഗവണ്‍മെന്റ് ഇതിനുള്ള വഴികള്‍ കണ്ടെത്താനാണ് നികുതികള്‍ ഉയര്‍ത്തുക. നേരത്തെ, വരുമാന നികുതി, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യം പ്രധാനമന്ത്രിയും ചാന്‍സലറും നിഷേധിച്ചിരുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions