യു.കെ.വാര്‍ത്തകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഇംഗ്ലണ്ടിലെ ക്ലാസ് മുറികള്‍ നവീകരിക്കുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ ഹൈടെക് ക്ലാസുകള്‍ വരുന്നു. ഇതോടെ
അധ്യാപകരുടെ ജോലി ഭാരം കുറയും. എഐ ടൂളുകള്‍ ഇതിനായി വികസിപ്പിച്ചു കഴിഞ്ഞു. മൂന്നു മില്യണ്‍ പൗണ്ടാണ് ചെലവഴിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്റ്റീഫന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

അധ്യാപകര്‍ ഇപ്പോഴേ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ക്ലാസ് മുറികളില്‍ ഉപയോഗിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ടൂളുകള്‍ പലതും തങ്ങളുടെ യുക്തി നോക്കിയാണ്. സര്‍ക്കാര്‍ ഇടപെടല്‍ വരുന്നതോടെ ഇതില്‍ മാറ്റമുണ്ടാകും.

ചാറ്റ് ജിപി റ്റി പോലുള്ള എ ഐ ടൂളുകള്‍ അധ്യാപകര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അധ്യാപകരെ പരിശീലിപ്പിച്ച് മികച്ച ടൂളുകള്‍ ഉപയോഗിക്കാന്‍ പ്രാപ്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

അധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. ലോകത്തിന്റെ പുതിയ ഭാവിയ്ക്കായി പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് വിദ്യാഭ്യാസ സെക്രട്ടറി നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ എഐ ടൂളുകളിലെ വിശ്വാസ്യത ഒരു വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും ജോലി ഭാരം കുറയ്ക്കാന്‍ ഇവയുടെ സഹായം അത്യാവശ്യമെന്ന് അധ്യാപക അസോസിയേഷനും നേരത്തെ വ്യക്തമാക്കിയിരുന്നു. ജോലി സമയവും ബുദ്ധിമുട്ടും മൂലം വലയുന്ന അധ്യാപകര്‍ക്ക് ഇത് ആശ്വാസമാകും.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions