ഇംഗ്ലണ്ടില്‍ നാല് വര്‍ഷമോ, അതിലേറെയോ ആയി 60 ശതമാനത്തോളം ഹോം കെയര്‍ പ്രൊവൈഡര്‍മാരും ഇന്‍സ്‌പെക്ഷന്‍ നേരിട്ടില്ലെന്നത് ഗുരുതര സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നതായി കെയര്‍ മേധാവികള്‍. ഒരിക്കല്‍ പോലും ഇന്‍സ്‌പെക്ഷന്‍ നേരിടാത്ത പ്രൊവൈഡര്‍മാര്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതെല്ലാം പരിശോധിക്കേണ്ട കെയര്‍ ക്വാളിറ്റി കമ്മീഷനിലെ വീഴ്ചകളെ കുറിച്ച് പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കവെയാണ് ഇതിന്റെ ആഴം വ്യക്തമാകുന്നത്. സംഭവങ്ങളുടെ പേരില്‍ സിക്യുസി ചീഫ് എക്‌സിക്യൂട്ടീവിന്റെ സ്ഥാനം തെറിക്കുകയും, ഖേദപ്രകടനം നടത്തേണ്ടി വരികയും ചെയ്തിരുന്നു.
ഇതിനിടയിലാണ് 37% ഹോം കെയര്‍ സര്‍വ്വീസ് നല്‍കുന്ന സേവനദാതാക്കളും നാല് വര്‍ഷത്തിലേറെയായി റേറ്റിംഗ് നേടിയിട്ടില്ലെന്ന് ഹോംകെയര്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്. 23% സ്ഥാപനങ്ങള്‍ ഒരിക്കല്‍ പോലും റേറ്റിംഗ് നേടാത്തവരാണ്. ജീവനക്കാര്‍ പരിചരിക്കുന്നുണ്ടെന്നും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അപായപ്പെടുത്തുന്നില്ലെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ സാധാരണമായി പരിശോധിക്കേണ്ടതാണ്.
പര്യാപ്തമായ ഇന്‍സ്‌പെക്ഷന്‍ ഇല്ലാത്തതിനാല്‍ സേവനങ്ങളുടെ മികവിനെയും, സുരക്ഷയെയും ബാധിക്കുന്നതായി ഹോംകെയര്‍ അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ജെയിന്‍ ടൗണ്‍സണ്‍ പറഞ്ഞു. ആളുകള്‍ക്ക് വീടുകളില്‍ നല്‍കുന്ന കെയര്‍ മെച്ചപ്പെടുത്താന്‍ തുകയും, മികവും ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ലേബര്‍ പറഞ്ഞു.