യു.കെ.വാര്‍ത്തകള്‍

ജിപി അപ്പോയിന്റ്‌മെന്റ് പ്രഹസനം: പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കുന്നതിനു മുമ്പേ രോഗികളെ പുറത്താക്കുന്നു

രോഗികള്‍ എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ ഇവരെ പുറത്താക്കുന്ന ജിപിമാര്‍ രോഗികളെ
രോഗികള്‍ തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്നതിനു മുമ്പേ ജിപിമാര്‍ പുറത്താക്കുകയാണെന്നു ആക്ഷേപം. കാത്തുകാത്തിരുന്ന ലഭിക്കുന്ന ജിപി അപ്പോയിന്റ്‌മെന്റ് പ്രഹസനം ആയി മാറുകയാണെന്നാണ് പരാതി. അപ്പോയിന്റ്‌മെന്റ് വിട്ടിറങ്ങുന്ന ഇംഗ്ലണ്ടിലെ അഞ്ചില്‍ രണ്ട് പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നില്ല എന്ന് സര്‍വ്വെ പറയുന്നു.

ജിപി അപ്പോയിന്റ്‌മെന്റുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ രോഗാവസ്ഥകളെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് കൃത്യമായ മറുപടികള്‍ ലഭിച്ചുവെന്ന സംതൃപ്തി പ്രധാനമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ അഞ്ചില്‍ രണ്ട് രോഗികള്‍ക്കും ഈ തൃപ്തി ഇല്ലാതെയാണ് ജിപി അപ്പോയിന്റ്‌മെന്റുകള്‍ പൂര്‍ത്തിയാക്കുന്നതെന്നാണ് സര്‍വ്വെയില്‍ വ്യക്തമാകുന്നത്.

കുടുംബ ഡോക്ടര്‍മാര്‍ തങ്ങളെ എത്രയും പെട്ടെന്ന് വാതിലിലൂടെ പുറത്തേക്ക് വിടാനാണ് ശ്രമിക്കുന്നതെന്ന് പ്രായമായ രോഗികള്‍ ആശങ്കപ്പെടുന്നു. തങ്ങളുടെ ആശങ്കകള്‍ പൂര്‍ണ്ണമായി കേള്‍ക്കാന്‍ തയ്യാറാണെന്ന മനോഭാവം ജിപിമാര്‍ പുലര്‍ത്തുന്നില്ലെന്ന് പ്രായമായവര്‍ പറയുന്നു.

ഇപ്‌സോസ് നടത്തിയ സര്‍വ്വെയില്‍ 51% പേര്‍ മിക്ക കാര്യങ്ങളും, പൂര്‍ണ്ണമായും പങ്കുവെയ്ക്കാന്‍ കഴിഞ്ഞതായി വ്യക്തമാക്കിയപ്പോള്‍ ബാക്കിയുള്ളവര്‍ ഇതില്‍ ആശങ്കപ്പെടുകയാണ് ചെയ്തത്. 40% പേര്‍ക്ക് ചില കാര്യങ്ങളോ, ഭൂരിഭാഗവുമോ പറയാന്‍ കഴിഞ്ഞതുമില്ലെന്ന് സര്‍വ്വെ പറയുന്നു. 72% ജിപി അപ്പോയിന്റ്‌മെന്റുകളും 15 മിനിറ്റെങ്കിലും നീണ്ടിട്ടുണ്ട്.

നല്ലൊരു ശതമാനം ജിപിമാരും ആവശ്യത്തിന് സമയം നല്‍കുന്നുണ്ടെങ്കിലും പ്രായമായ രോഗികള്‍ തങ്ങളുടെ മെഡിക്കല്‍ പശ്ചാത്തലം വിവരിക്കാന്‍ ശ്രമിച്ചാല്‍ അസ്വസ്ഥത കാണിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണമേറുന്നതായി സില്‍വര്‍ വോയ്‌സസ് ഡയറക്ടര്‍ ഡെന്നീസ് റീഡ് പറഞ്ഞു.

ഒരു ജിപിയെ കാണാനായുള്ള പ്രയത്നവും, പരിചരണത്തിനായി വേണ്ടിവരുന്ന വലിയ കാത്തിരിപ്പും പൊതുജനങ്ങളെ മടുപ്പിക്കുന്നതായി ഇപ്‌സോസ് സര്‍വ്വെ വ്യക്തമാക്കുന്നു. തിരക്കുപിടിച്ച് അപ്പോയിന്റ്‌മെന്റ് പൂര്‍ത്തിയാക്കുന്നതും, ഓണ്‍ലൈന്‍ ബുക്കിംഗ് സിസ്റ്റത്തിലേക്ക് ചുവടുമാറുന്നതും സര്‍ജറിയിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന നിലപാടാണ് പ്രായമായ ആളുകളില്‍ സൃഷ്ടിക്കുന്നതെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതുമൂലം നിരവധി ആളുകള്‍ ജിപിമാരെ കാണുന്നതിന് പകരം, എ&ഇയെ സമീപിക്കുകയോ, സ്വയം മരുന്ന് കഴിക്കുകയോ ചെയ്യുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെ ഏറ്റവും ഹൃസ്വമായ ജിപി കണ്‍സള്‍ട്ടേഷന്‍ സമയം യുകെയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാരുടെ ക്ഷാമമാണ് ഇതില്‍ വലിയൊരു കാരണമായി മാറുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions