യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ശരാശരി വീടുവില 281,000 പൗണ്ടില്‍; ആദ്യ വാങ്ങലുകാര്‍ക്ക് തിരിച്ചടി

യുകെയില്‍ വീടു വിലകള്‍ വീണ്ടും ഉയര്‍ന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് തിരിച്ചടിയായി ശരാശരി ഭവനവില 281,000 പൗണ്ടില്‍ എത്തി. ഭവനവിപണിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ് ഈ വര്‍ദ്ധന. ഏപ്രില്‍ വരെയുള്ള വര്‍ഷത്തില്‍ 1.1% വില വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. ഹൗസിംഗ് വിപണിയിലേക്ക് കാലുകുത്താന്‍ പ്രതീക്ഷയോടെ ഇരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ഒട്ടും ശുഭകരമല്ല.

ഏപ്രില്‍ വരെയുള്ള 12 മാസത്തിനിടെ ശരാശരി ഭവനവില 1.1% വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. മാര്‍ച്ചില്‍ നിന്നും ഒരു മാസത്തിനിടെ 0.9% വര്‍ദ്ധന. മേയില്‍ ശരാശരി വാടക നിരക്ക് 8.7% ശതമാനമാണ് വര്‍ദ്ധിച്ചത്. ഏപ്രില്‍ മാസത്തിലെ 8.9 ശതമാനത്തില്‍ നിന്നും ചെറിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

എട്ട് മാസക്കാലം വാര്‍ഷിക വിലയില്‍ താഴ്ച രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് വിലയില്‍ വര്‍ദ്ധനവുകള്‍ തെളിയുന്നത്. 2024 ഏപ്രില്‍ വരെയുള്ള 12 മാസത്തിനിടെ ഇംഗ്ലണ്ടിലെ ശരാശരി ഭവനവില 298,000 പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചത്. വെയില്‍സില്‍ ഇത് 208,000 പൗണ്ടും, സ്‌കോട്ട്‌ലണ്ടില്‍ 190,000 പൗണ്ടുമാണ് ശരാശരി ഭവനവില. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 4% വര്‍ദ്ധിച്ച് ശരാശരി വില 178,000 പൗണ്ടിലുമാണ്.

പുതുതായി നിര്‍മ്മിച്ച വീടുകളുടെ വിപണിയിലാണ് ഈ വില വര്‍ദ്ധന പ്രധാനമായും പ്രതിഫലിക്കുന്നത്. 15.3% വര്‍ദ്ധനയാണ് പുതിയ വീടുകള്‍ക്ക് രേഖപ്പെടുത്തിയത്. നിലവിലെ പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 1.3% വില താഴുകയും ചെയ്തു. വാടക കുരുക്ക് മുറുകുന്നത് മൂലം ഡെപ്പോസിറ്റ് റെഡിയാക്കുന്നതിലും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇംഗ്ലണ്ടില്‍ വാടക 1301 പൗണ്ടിലേക്കും, വെയില്‍സില്‍ 736 പൗണ്ടിലേക്കും, സ്‌കോട്ട്‌ലണ്ടില്‍ 957 പൗണ്ടിലേക്കുമാണ് വര്‍ദ്ധിച്ചത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions