യു.കെ.വാര്‍ത്തകള്‍

റെന്റേഴ്‌സ് റിഫോം ബില്‍ വീണ്ടും കോമണ്‍സില്‍; അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ?

റെന്റേഴ്‌സ് റിഫോം ബില്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ എന്ന് പുനര്‍നാമകരണം ചെയ്ത് വീണ്ടും പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുമ്പോള്‍, വാടക്കാരെ അകാരണമായി പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമോ? ലേബര്‍ പാര്‍ട്ടി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വാദിച്ചതും, പറഞ്ഞതുമായ പല കാര്യങ്ങളും അധികാരത്തിലെത്തിയപ്പോള്‍ വിസ്മരിച്ച മട്ടാണെന്നു വിമര്‍ശകര്‍ പറയുന്നു. ഇതില്‍ വാടകക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും പെടുമോയെന്നാണ് കാത്തിരിക്കുന്നത്.

സുപ്രധാനമായ റെന്റേഴ്‌സ് റിഫോം ബില്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ അകാരണമായി പുറത്താക്കുന്ന നടപടിക്ക് അടിയന്തര നിരോധനം ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് റെന്റേഴ്‌സ് ആവശ്യപ്പെടുന്നത്. കനത്ത മത്സരം നേരിടുന്ന വാടക വിപണിയില്‍ വാടകക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളത്.

സെക്ഷന്‍ 21 നോട്ടീസ് പ്രകാരം കാരണം പോലും ബോധ്യപ്പെടുത്താതെ പുറത്താക്കുന്ന രീതി അവസാനിപ്പിക്കാനാണ് വാടകക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. മുന്‍പ് ടോറി പ്രധാനമന്ത്രിമാര്‍ ഈ രീതി നിയമവിരുദ്ധമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് നിയമമാക്കി മാറ്റുന്നതില്‍ വിജയിച്ചില്ല. കൂടാതെ റിഷി സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബില്‍ പാസാകുന്നതിനും കാലതാമസം നേരിട്ടു.

ഇപ്പോള്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ബില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുകയാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഉറച്ച് നില്‍ക്കാനാണ് ക്യാംപെയിനര്‍മാര്‍ ലേബറിനോട് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ വാടക വീടുകളുടെ പ്രതിസന്ധി കനത്ത തോതിലാണ് നിലനില്‍ക്കുന്നതെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ ഡയറക്ടര്‍ ടോം ഡാര്‍ലിംഗ് ചൂണ്ടിക്കാണിക്കുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions