യു.കെ.വാര്‍ത്തകള്‍

ഗാര്‍ഹിക പീഡകരെയടക്കം നേരത്തെസ്വതന്ത്രരാക്കി ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍

സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഭീഷണിയായി ഗാര്‍ഹിക പീഡകരെ നേരത്തെ സ്വതന്ത്രരാക്കാന്‍ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ ആണ് 40% തടവ് മാത്രം അനുഭവിച്ച കുറ്റവാളികളെ പുറത്തേയ്ക്കു വിടാന്‍ ആലോചിക്കുന്നത്. തിരക്കേറിയ ജയിലുകളില്‍ നിന്നും തടവുകാരെ മുന്‍കൂട്ടി മോചിപ്പിക്കുന്ന നടപടിയാണ് വിവാദമാകുന്നത്. ഗാര്‍ഹിക പീഡനം നടത്തിയ കുറ്റവാളികളെയും സ്‌കീമിന്റെ ഭാഗമായി മോചിപ്പിക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് തീരുമാനമാണ് തിരിച്ചടിയാകുന്നത്.

തടവുശിക്ഷയുടെ 40-45% അനുഭവിച്ച് കഴിഞ്ഞാല്‍ തടവുകാരെ സ്വാഭാവികമായി വിട്ടയ്ക്കാനുള്ള ഗവണ്‍മെന്റ് സ്‌കീം പ്രകാരമാണ് ഇത് നടപ്പാകുന്നത്. യുകെയിലെ ജയിലുകളില്‍ തിരക്ക് അനിയന്ത്രിതമായതോടെയാണ് സ്ഥലം ഒപ്പിച്ചെടുക്കാന്‍ തടവുകാരെ ശിക്ഷാ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് വിട്ടയയ്ക്കുന്നത്.

അടുത്ത ചൊവ്വാഴ്ച ഈ സ്‌കീം പ്രകാരം വിട്ടയയ്ക്കുന്നവരില്‍ പങ്കാളികളെ ക്രൂരമായി അക്രമിച്ച് രസിച്ചവരുണ്ടെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. അക്രമിക്കുന്നതില്‍ രസം കണ്ടെത്തുന്നതായി പങ്കാളിയോട് പറഞ്ഞ അക്രമിയും, പങ്കാളിയെ ശ്വാസം മുട്ടിച്ച്, താടിയെല്ല് പൊട്ടിക്കുകയും ചെയ്ത പ്രതിയും വരെ മോചിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പങ്കാളിയെ വര്‍ഷങ്ങളോളം മാനസികവും, ശാരീരികവുമായി പീഡിപ്പിച്ചതിന് അകത്തായ കോണര്‍ ഷോ തനിക്ക് വിധിക്കപ്പെട്ട 32 മാസത്തിന് പകരം വെറും 13 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നാതണ് കീര്‍ സ്റ്റാര്‍മറുടെ പദ്ധതി സൃഷ്ടിക്കുന്ന പ്രത്യാഘാതം.

മുന്‍പ് 50% ശിക്ഷ അനുഭവിച്ചവരെ വിട്ടയച്ച സ്ഥാനത്താണ് ഇത് 40 ശതമാനമാക്കി ചുരുക്കുന്നത്. ജയിലുകളില്‍ തിരക്കേറിയതോടെയാണ് അടിയന്തര പദ്ധതി നടപ്പാക്കി ശിക്ഷ വെട്ടിക്കുറച്ച് തടവുകാരെ വിട്ടയ്ക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions