യു.കെ.വാര്‍ത്തകള്‍

വര്‍ക്ക് ഫ്രം ഹോം നല്ല തൊഴില്‍ സംസ്‌കാരമെന്ന് ബിസിനസ് സെക്രട്ടറി


കോവിഡ് കാലത്താണ് വര്‍ക്ക് ഫ്രം ഹോം സജീവമായത്. പിന്നീട് പലര്‍ക്കും ഓഫീസിലേക്ക് പോകാനും മടിയായി. ഒടുവില്‍ സര്‍ക്കാര്‍ പല നടപടികള്‍ കൊണ്ടുവന്നാണ് ജീവനക്കാരെ തൊഴിലിടത്തിലേക്ക് മടക്കിയത്. ഇപ്പോഴിതാ കണ്‍സര്‍വേറ്റിവ് ചിന്താഗതിയല്ല നിലവിലുള്ള സര്‍ക്കാരിന്റെത്. പുതിയ സര്‍ക്കാര്‍ നയം മറ്റൊന്നാണെന്ന് ബിസിനസ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് വ്യക്തമാക്കി.

ജോലി ചെയ്യുന്നവര്‍ വീട്ടില്‍ നിന്ന് കൂടുതല്‍ കാര്യക്ഷമമായി ചെയ്യുന്നു. തന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് ഓഫീസിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ആക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ആഴ്ചയില്‍ മൂന്നുദിവസം എന്തായാലും ഓഫീസില്‍ പോണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇപ്പോഴിതാ ജോലി പൂര്‍ത്തിയാക്കിയാല്‍ പിന്നെ നിയന്ത്രണങ്ങളെന്തിനെന്നാണ് പുതിയ സര്‍ക്കാര്‍ കാഴ്ചപ്പാട്.

വീട്ടില്‍ ഹാപ്പിയായി ജോലി ചെയ്യുക. ജോലിയില്‍ ഹാപ്പിയെങ്കില്‍ തൊഴിലിലും തിളങ്ങുമെന്നാണ് അദ്ദേഹം പറയുന്നത്.

എണ്ണായിരത്തോളം പേര്‍ ജോലി ചെയ്യുന്ന തന്റെ ഓഫീസില്‍ അവര്‍ക്ക് രാജ്യത്തിന്റെ വിവിധയിടങ്ങളിലിരുന്ന് ജോലി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ആക്കുന്നതിനെ കാബിനറ്റ് മന്ത്രിമാര്‍ പിന്തുണച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യാനും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും ഒക്കെയുള്ള നിലപാടുകളാണ് പുതിയ സര്‍ക്കാരിന്റെത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions