യു.കെ.വാര്‍ത്തകള്‍

ടോറികളെ പഴിച്ച് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് നിര്‍ത്തലാക്കാനുള്ള വോട്ട് സഭയില്‍

10 മില്ല്യണ്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള ലേബര്‍ ഗവണ്‍മെന്റ് പദ്ധതി ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. വിവാദമായ പദ്ധതി അവതരിപ്പിക്കുന്നതിന് കുറ്റപ്പെടുത്തേണ്ടത് കണ്‍സര്‍വേറ്റീവുകളെയാണെന്ന് ആണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പറയുന്നത്. ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ സഭയില്‍ ചില ലേബര്‍ എംപിമാര്‍ ഉള്‍പ്പെടെ എതിര്‍പ്പ് രേഖപ്പെടുത്തിയാലും വന്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബില്‍ പാസാകുമെന്ന് തന്നെയാണ് കരുതുന്നത്. ലേബര്‍ എംപിമാര്‍ വിമതനീക്കം നടത്തുമെന്നു കരുതുന്നുണ്ട്.

വിന്ററില്‍ ഹീറ്റിംഗ് ഓണാക്കാന്‍ മടിച്ച് പെന്‍ഷന്‍കാര്‍ മരിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കവെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ചാന്‍സലര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ സ്‌റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധനവിലൂടെ പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ തന്നെ 900 പൗണ്ട് ലാഭം കിട്ടിയിട്ടുണ്ടെന്നും, അതിനാല്‍ ഫ്യൂവല്‍ പേയ്‌മെന്റ് പിന്‍വലിക്കുന്നത് പ്രശ്‌നമാകില്ലെന്നുമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ റീവ്‌സ് അറിയിച്ചത്.

കൂടുതല്‍ ബുദ്ധിമുട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ വരുമെന്നാണ് ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിന് ആരെ കുറ്റപ്പെടുത്തുമെന്ന് അംഗങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദികള്‍ കണ്‍സര്‍വേറ്റീവുകളാണ്, അവരുടെ തെറ്റായ തീരുമാനങ്ങളാണ് ഇതിന് ഇടയാക്കിയത്, ചാന്‍സലര്‍ പറഞ്ഞു. എന്നാല്‍ പല ലേബര്‍ എംപിമാരും ഈ വിശദീകരണങ്ങളില്‍ തൃപ്തരല്ല. ഇവര്‍ ഇതിനെതിരെ വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

പെന്‍ഷന്‍കാരുടെ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കാനുള്ള നീക്കം തള്ളണമെന്ന് യൂണിയനുകളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലേബര്‍ എംപിമാര്‍ ഉള്‍പ്പെടെ എതിര്‍പ്പ് രേഖപ്പെടുത്തിയാലും തന്റെ വലിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ റദ്ദാക്കല്‍ നടത്താമെന്നാണ് സ്റ്റാര്‍മര്‍ കരുതുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions