യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ആശുപത്രികളിലെ സുദീര്‍ഘ കാത്തിരിപ്പുകള്‍ ആയിരങ്ങളുടെ ജീവനെടുക്കുന്നു; ട്രാക്കിലെത്തിക്കാന്‍ 5 വര്‍ഷത്തിലേറെ വേണം

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ നേരിടുന്ന സുദീര്‍ഘ കാത്തിരിപ്പുകള്‍ ഉടനെയൊന്നും പരിഹരിക്കപ്പെടില്ല. കാത്തിരിപ്പ് സമയം ട്രാക്കിലെത്തിക്കാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തിലേറെ വേണമെന്ന് ആണ് മുന്നറിയിപ്പ്. ആശുപത്രികള്‍, ജിപി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകള്‍ എന്നിങ്ങനെ സകല മേഖലകളിലും രോഗികള്‍ നേരിടുന്ന സുദീര്‍ഘമായ കാത്തിരിപ്പുകള്‍ ആയിരക്കണക്കിന് രോഗികളെ അനാവശ്യ മരണങ്ങളിലേക്ക് തള്ളിവിടുകയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്‍എച്ച്എസും, ആളുകളും തമ്മിലുള്ള സാമൂഹിക കരാര്‍ തകര്‍ന്നതായും ലോര്‍ഡ് അരാ ഡാര്‍സി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ലേബര്‍ അധികാരത്തിലെത്തിയ ശേഷമാണ് എന്‍എച്ച്എസ് റിവ്യൂ നടത്താന്‍ ഉത്തരവിട്ടത്.

ഈ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി എന്‍എച്ച്എസ് അടിയന്തര പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാദിക്കും. എന്നാല്‍ ലേബര്‍ വാഗ്ദാനം ചെയ്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം സാധാരണ നിലയില്‍ തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നാല് മുതല്‍ എട്ട് വര്‍ഷം വരെ ഇതിനായി വേണ്ടിവരുമെന്നാണ് പ്രമുഖ സര്‍ജനായ ഡാര്‍സിയുടെ കണക്കുകൂട്ടല്‍.

സുപ്രധാന പുരോഗതി നേടാന്‍ കഴിയുമെങ്കിലും ഒരു പാര്‍ലമെന്റിന്റെ സമയത്ത് വെയ്റ്റിംഗ് ലിസ്റ്റ് ഇല്ലാതാക്കുന്നതും, പ്രകടനനിലവാരം ഉയര്‍ത്തുന്നതും ഒരേ സമയം സാധ്യമാകുമെന്ന് കരുതുന്നില്ല, ഡാര്‍സി പറയുന്നു. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് നേരിട്ട അവഗണനയാണ് എന്‍എച്ച്എസിന്റെ ദുര്‍ഗതിക്ക് കാരണമെന്നും 142 പേജുള്ള റിപ്പോര്‍ട്ടില്‍ മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡാര്‍സി ചൂണ്ടിക്കാണിക്കുന്നു.

യുകെയിലെ പ്രായമേറിയവരുടെയും, വളരുന്നവരുടെയും ഇടയില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ വന്‍ ഡിമാന്‍ഡ് നേരിടുന്ന ഘട്ടത്തില്‍ രോഗികള്‍ക്ക് സമയത്ത് ചികിത്സ നല്‍കുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്ന് ഇദ്ദേഹം വ്യക്തമാക്കി. 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണത്തിന് കീഴില്‍ എന്‍എച്ച്എസ് എ&ഇകള്‍ ദു:സ്ഥിതിയിലേക്ക് മാറിയെന്ന് ഡാര്‍സി കുറ്റപ്പെടുത്തുന്നു. നീണ്ട കാത്തിരിപ്പുകള്‍ പ്രതിവര്‍ഷം 14,000 പേരുടെ ജീവന്‍ അധികമായി കവരുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions