യു.കെ.വാര്‍ത്തകള്‍

കുട്ടികളിലെ അമിത വണ്ണം വലിയ വെല്ലുവിളി; രാത്രി 9 മുമ്പുള്ള ജങ്ക് ഫുഡ് ടിവി പരസ്യങ്ങള്‍ക്ക് നിരോധനം വരുന്നു

കുട്ടികളുടെ അമിത വണ്ണം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജങ്ക് ഫുഡിന് കുട്ടികള്‍ അടിമയാകുന്നതാണ് അമിത വണ്ണത്തിന് പ്രധാന കാരണം. ശരിയായ ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ നീക്കവുമായി രംഗത്തി.

രാത്രി 9 മണി കഴിഞ്ഞ് മാത്രം ജങ്ക് ഫുഡ് പരസ്യങ്ങള്‍ ടിവിയില്‍ കാണിക്കാവൂ എന്നതാണത്. 2015 ഒക്ടോബര്‍ 1 മുതല്‍ നടപ്പാക്കും.

മാത്രമല്ല ശരീരത്തിന് ഹാനീകരമായ സാധനങ്ങള്‍ കൂടുതലുള്ള ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ പരസ്യങ്ങളും നിരോധിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രി ആന്‍ഡ്രൂ ഗ്വിന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതിസന്ധിയെ മറികടക്കും, താമസിക്കില്ലെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ ലേബര്‍ പാര്‍ട്ടി ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. ആരോഗ്യമുള്ള തലമുറയ്ക്കായി നിയന്ത്രണം കൊണ്ടുവന്നത് ഏറെ സ്വീകാര്യമെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് പ്രതികരിച്ചു.

ചെറിയ കുട്ടികള്‍ മുതല്‍ അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുകയാണ്.. പ്രൈമറി സ്‌കൂളിലെത്തുമ്പോഴേ അഞ്ചില്‍ ഒരാള്‍ക്ക് അമിത വണ്ണമാണ്. പരസ്യങ്ങള്‍ നിയന്ത്രിച്ച് കുട്ടികള്‍ ആകൃഷ്ടരാകാതിരിക്കാനുള്ള ആദ്യനീക്കമാണ് സര്‍ക്കാരിന്റെത്. പൊണ്ണത്തടി വലിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയാണ്. അതുവഴി എന്‍ എച്ച് എസിനും സമ്മര്‍ദ്ദമുണ്ടാക്കുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions