യു.കെ.വാര്‍ത്തകള്‍

യുകെയിലെ പലിശ നിരക്കുകള്‍ 3%ലേക്ക് താഴുമെന്ന് പ്രവചനം; അടുത്ത വര്‍ഷത്തോടെ നിരക്കുകള്‍ വെട്ടിക്കുറയ്ക്കും

യുകെയിലെ പലിശ നിരക്കുകളുടെ ഭാരം കുറയ്ക്കാനുള്ള നടപടികള്‍ക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടക്കം കുറിച്ചെങ്കിലും ഇത് വലിയ രീതിയില്‍ മുന്നേറിയിട്ടില്ല. മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്കും, മറ്റ് ലോണുകളും, ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കും നിരാശ സമ്മാനിക്കുന്ന കാര്യമാണ് ഇത്. ഇക്കോണമിയെ സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജാഗ്രത പുലര്‍ത്തുന്നതിന് പല കാരണങ്ങളുമുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നത് പരമ്പരയായി നടപ്പാക്കാന്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കണമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രവചനങ്ങള്‍.

അടുത്ത വര്‍ഷം ഈ സമയത്ത് യുകെയില്‍ പലിശ നിരക്കുകള്‍ 3 ശതമാനത്തിലേക്ക് താഴുമെന്ന് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചിക്കുന്നു. ലക്ഷണക്കിന് വരുന്ന മോര്‍ട്ട്‌ഗേജുകാര്‍ക്ക് ഏറെ ആശ്വാസമാകുന്ന നടപടിയാകും ഇത്. ബാങ്ക് പാലിക്കുന്ന ജാഗ്രതാപരമായ നിലപാട് അധികം വൈകാതെ മാറുമെന്നാണ് വാള്‍സ്ട്രീറ്റ് ബാങ്കിലെ വിദഗ്ധര്‍ വിശ്വസിക്കുന്നു.

അടുത്ത വര്‍ഷത്തോടെ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ത്വരിതപ്പെടുത്തുമെന്നാണ് കരുതുന്നത്. 2020ന് ശേഷം ആദ്യമായി ബാങ്ക് ബെഞ്ച്മാര്‍ക്ക് നിരക്ക് കുറച്ചിരുന്നു. എന്നാല്‍ അടുത്ത ആഴ്ചയും പലിശ 5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് അധികൃതര്‍ തീരുമാനിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം അവസാനം രണ്ട് തവണ കൂടി നിരക്ക് കുറയ്ക്കുമെന്നാണ് വിപണികള്‍ കരുതുന്നത്. എന്നാല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇക്കാര്യത്തില്‍ മുന്നേറാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. 2025 സെപ്റ്റംബര്‍ മാസത്തോടെ നിരക്കുകള്‍ 3 ശതമാനത്തിലേക്ക് താഴ്ത്തുമെന്നാണ് ഗോള്‍ഡ്മാന്‍ പ്രവചനം.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions