യു.കെ.വാര്‍ത്തകള്‍

പത്തില്‍ ഏഴ് പെന്‍ഷന്‍കാര്‍ക്കും വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് നഷ്ടമാകും

പെന്‍ഷന്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമായി വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പരിമിതപ്പെടുത്താനാണ് മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ചേര്‍ന്ന് നടപ്പാക്കുന്ന വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് വെട്ടിനിരത്തുന്ന പദ്ധതി വികലാംഗരായ പത്തില്‍ ഏഴ് പെന്‍ഷന്‍കാരെയും ബാധിക്കുമെന്ന് കണക്ക്. ഗവണ്‍മെന്റിന്റെ സ്വന്തം കണക്കുകളാണ് ഇത് സ്ഥിരീകരിക്കുന്നത്.

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പെന്‍ഷന്‍കാരില്‍ നിന്നും പണം ലാഭിക്കാനായി ലക്ഷക്കണക്കിന് പേര്‍ക്കുള്ള വിന്റര്‍ പേയ്‌മെന്റുകള്‍ പിന്‍വലിക്കാനുള്ള പദ്ധതിയാണ് ലേബര്‍ എതിര്‍പ്പുകള്‍ക്കിടയില്‍ സഭയില്‍ പാസാക്കിയെടുത്തത്. ഇത് 1.6 മില്ല്യണ്‍ വരുന്ന വികലാംഗത്വം ബാധിച്ച 71 ശതമാനത്തെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

പെന്‍ഷന്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമായി വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പരിമിതപ്പെടുത്താനാണ് മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വികലാംഗത്വം ബാധിച്ചിട്ടുള്ള 71 ശതമാനം പേര്‍ക്കും ആനുകൂല്യം നഷ്ടമാകുമെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കി. സ്‌റ്റേറ്റ് പെന്‍ഷന് പുറമെ ഏതെങ്കിലും ഡിസെബിലിറ്റി ആനുകൂല്യം ലഭിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തിയത്.

എന്നാല്‍ ഇത് കണക്കുകളെ ആസ്പദമാക്കിയുള്ളതാണെന്നും, യഥാര്‍ത്ഥ ആഘാതം കണക്കാക്കുന്നില്ലെന്നും വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നു. വികലാംഗത്വം ബാധിച്ചവര്‍ക്കാണ് പേയ്‌മെന്റ് തുടര്‍ന്നും ലഭിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയെങ്കിലും ഭൂരിഭാഗത്തിനും ഇത് നഷ്ടമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിക്കുന്നു. ഇതിന് പുറമെ 80 വയസ്സ് കഴിഞ്ഞ 2.7 മില്ല്യണ്‍ പേര്‍ക്കും, 66 മുതല്‍ 79 വരെ പ്രായമുള്ള 7.3 മില്ല്യണ്‍ പേര്‍ക്കും ഇത് നഷ്ടമാകുമെന്നും വ്യക്തമായിട്ടുണ്ട്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions