യു.കെ.വാര്‍ത്തകള്‍

ജിപി അപ്പോയിന്റ്‌മെന്റുകള്‍ക്ക് നാലാഴ്ച നീളുന്ന റെക്കോര്‍ഡ് കാത്തിരിപ്പ്

ജിപി അപ്പോയിന്റുകള്‍ക്ക് നാലാഴ്ച കാത്തിരിപ്പ് എന്ന റെക്കോര്‍ഡ് നിലയെത്തിയതായി കണക്കുകള്‍. ഈ വര്‍ഷം ഈ കാത്തിരിപ്പ് വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജൂലൈ വരെ ഏഴ് മാസങ്ങളില്‍ ജിപി അപ്പോയിന്റ്‌മെന്റിന് നാലോ, അതിലേറെയോ ആഴ്ചകള്‍ കാത്തിരിക്കുന്നവരുടെ എണ്ണം 10.3 മില്ല്യണിലാണെന്ന് എന്‍എച്ച്എസ് ഡാറ്റ പരിശോധിച്ച ലിബറല്‍ ഡെമോക്രാറ്റുകള്‍ കണ്ടെത്തി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.7 മില്ല്യണ്‍ കൂടുതലാണിത്. ആ ഘട്ടത്തില്‍ 8.6 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളാണ് നാലാഴ്ചയിലേറെ എടുത്തത്. ഈ വര്‍ഷവും കണക്കുകള്‍ സമാനമായ തോതില്‍ തുടരുകയാണ്, ഇത് ആവര്‍ത്തിച്ചാല്‍ നാലാഴ്ചയിലെ റെക്കോര്‍ഡ് 17.6 മില്ല്യണിലെത്തുമെന്നാണ് കരുതുന്നത്.

ചില മേഖലകളില്‍ പത്തിലൊന്ന് ജിപി അപ്പോയിന്റ്‌മെന്റുകളും നാലാഴ്ചയോ, അതിലേറെയോ വേണ്ടിവന്നതായി എന്‍എച്ച്എസ് ഡാറ്റ വ്യക്തമാക്കുന്നു. ഗ്ലോസ്റ്റര്‍ഷയറിലാണ് നാലാഴ്ച കാത്തിരിപ്പ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്നത്. 10.1 ശതമാനം ജിപി അപ്പോയിന്റ്‌മെന്റുകളും ഈ വിഭാഗത്തിലാണ് പെടുന്നത്.

ഡെര്‍ബി, ഡെര്‍ബിഷയര്‍ & ഗ്ലോസോപ്, ഡോര്‍സെറ്റ്, ഷോര്‍ലി, സൗത്ത് റിബ്ബിള്‍ എന്നിവിടങ്ങളില്‍ 9 ശതമാനം രോഗികളും ഈ സ്ഥിതി നേരിടുന്നു. ജിപിമാര്‍ സമരനടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ആശങ്ക.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions