യു.കെ.വാര്‍ത്തകള്‍

ജയിലില്‍ നിന്ന് പുറത്തിറക്കി ഒരു മണിക്കൂറിനുള്ളില്‍ ലൈംഗീക അതിക്രമം; 31 കാരന്‍ ഒളിവില്‍

ഭയപ്പെട്ടത് സംഭവിക്കുന്നു. ജയിലുകള്‍ നിറഞ്ഞതിന് പിന്നാലെ തടവറയില്‍ നിന്ന് മോചിപ്പിച്ച ക്രിമിനലുകള്‍ നിയമം കൈയിലെടുത്തു തുടങ്ങി. ജയില്‍ മോചിതനായ, സ്ഥിരം കുറ്റവാളിയായ 31 കാരന്‍ പുറത്തിറങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ലൈംഗീക അതിക്രമം നടത്തി. ജയിലില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ വരെ കാറില്‍ ലിഫ്റ്റ് നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ക്ക് നേരെയാണ് അക്രമം നടത്തിയത്. സര്‍ക്കാരിന്റെ പുതിയ പദ്ധതി ജന സുരക്ഷയ്ക്ക് വെല്ലുവിളിയാകുകയാണ്.

എസ് ഡി എസ് 40 എന്നറിയപ്പെടുന്ന പദ്ധതിയില്‍ ശിക്ഷ കാലയളവിന്റെ 40 ശതമാനമെങ്കിലും പൂര്‍ത്തിയായവരെയാണ് മോചിപ്പിച്ചത്. ജയിലിലെ തിരക്ക് മൂലം ശിക്ഷാ കാലാവധി പലര്‍ക്കും കുറച്ചു. പിന്നാലെയാണ് ലൈംഗീക അതിക്രമം.

ജയില്‍ മോചിതനായ ഇയാള്‍ രാവിലെ 10.30 ന് ഒരു ഓപ്പറേഷണല്‍ സപ്പോര്‍ട്ട് ഗാര്‍ഡിന്റെ അകമ്പടിയോടെ സിറ്റിംഗ്ബോണ്‍ സ്റ്റേഷനിലേക്കുള്ള ഒരു പൂള്‍ കാറില്‍ കയറിയിട്ടുണ്ട്. ഈ യാത്രയ്ക്കിടയിലാണ് ഇയാള്‍ ഗാര്‍ഡിനെ ആക്രമിച്ചത്.

കാറില്‍ നിന്നിറങ്ങിയ ഈ അക്രമി എവിടെയുണ്ടെന്നത് ഇതുവരെയും വ്യക്തമല്ല. സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയ ഉടന്‍ തന്നെ അയാള്‍ ഇറങ്ങുകയും തത്സമയം അവിടെയെത്തിയ, ലണ്ടനിലേക്കുള്ള ട്രെയിനില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. പല കുറ്റവാളികളും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അക്രമങ്ങളില്‍ പങ്കാളികളാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും തടവുകാരെ മോചിപ്പിക്കാനുള്ള നടപടി സര്‍ക്കാരിന് വലിയ തലവേദനയാകുകയാണ്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions