യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ ചികിത്സയിലിരിക്കെ യുകെയില്‍ മലയാളി നഴ്‌സ് വിടവാങ്ങി

ഓണാഘോഷത്തിന്റെ ലഹരിയിലായിരുന്നു യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമാവാടിയില്‍ താമസിച്ചിരുന്ന അന്നു മാത്യു(28) വാണ് മരണമടഞ്ഞത്. പാലാ കിഴതടിയൂര്‍ ചാരം തൊട്ടില്‍ മാത്തുകുട്ടി-ലിസയുടെ മകളാണ് അന്നു.

2023ലാണ് നഴ്‌സായ അന്നു യുകെയില്‍ എത്തിയത്. ഒരുപാട് സ്വപ്നങ്ങളുമായി നഴ്‌സിംഗ് ഹോമില്‍ കെയറര്‍ വിസയിലാണ് അന്നു എത്തിയത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് രെഞ്ചു തോമസും ഈ വര്‍ഷം ജനുവരിയില്‍ അന്നുവിനൊപ്പം എത്തുകയായിരുന്നു

അന്നു ഗര്‍ഭിണിയാവുകയും ആ സന്തോഷ വാര്‍ത്ത കുടുംബങ്ങളും പ്രിയപ്പെട്ടവരും ആഘോഷമാക്കിയതിനു പിന്നാലെയാണ് വിധിയുടെ ക്രൂരത അന്നുവിനെ തേടി എത്തിയത്. മൂന്നു മാസം ഗര്‍ഭിണി ആയ സമയത്ത് ഇടയ്ക്കുണ്ടാകുന്ന രക്ത സ്രാവം കാരണം ചികിത്സ തേടിയ അന്നുവിന് കാന്‍സര്‍ രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായായിരുന്നു. പിന്നാലെ അവയവങ്ങളെ ഓരോന്നും കാന്‍സര്‍ ബാധിച്ചു. കഴിഞ്ഞ ഒരാഴ്ച മുമ്പ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തീയതി അന്നുവിന്റെയും രെഞ്ചുവിന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു. അന്നുവിന്റെ അവിശ്വസനീയമായ വിടവാങ്ങല്‍ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോഴുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അന്നുവിന് രണ്ട് സഹോദരിമാരാണ് ഉള്ളത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions