യു.കെ.വാര്‍ത്തകള്‍

19000 പൗണ്ടിന്റെ സമ്മാനങ്ങളും 20000 പൗണ്ട് സംഭാവനയും; സ്റ്റാര്‍മര്‍ വിവാദത്തില്‍

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്ററി നിയമങ്ങള്‍ ലംഘിച്ചെന്ന് വിമര്‍ശനം. ജൂലൈയില്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോര്‍ഡ് അല്ലി സ്റ്റാര്‍മറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാര്‍മറിന് വിലകൂടിയ വസ്ത്രങ്ങള്‍ നല്‍കുകയും ഒരു സ്വകാര്യ ഷോപ്പറിനെ ഏര്‍പ്പാട് ചെയ്യുകയും ചെയ്‌തെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം.

ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ലോര്‍ഡ് അല്ലി 19000 പൗണ്ടിന്റെ വസ്ത്രങ്ങളും ഗ്ലാസുകളും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. 200 മില്യണ്‍ പൗണ്ട് ആസ്തിയുള്ള ലോര്‍ഡ് അല്ലി തെരഞ്ഞെടുപ്പില്‍ സ്റ്റാര്‍മറിനായി 20000 പൗണ്ട് ചിലവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ന്യായീകരണവുമായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുടെ ചെലവുകള്‍ക്കായി യുകെ സര്‍ക്കാര്‍ പ്രത്യേകമായി ഫണ്ടു നല്‍കുന്നില്ല. ലോക വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ നേതാക്കള്‍ക്ക് വസ്ത്രമുള്‍പ്പെടെ കാര്യങ്ങള്‍ക്ക് അലവന്‍സ് നല്‍കുന്നില്ല. ലേബര്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ നേതാക്കള്‍ക്കും പ്രധാനമന്ത്രിക്കും സമ്മാനങ്ങളും സംഭാവനകളും നല്‍കാറുണ്ട്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions