യു.കെ.വാര്‍ത്തകള്‍

22% ശമ്പളവര്‍ധന അംഗീകരിച്ച് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍; 18 മാസത്തെ തര്‍ക്കങ്ങള്‍ക്ക് അവസാനം

നീണ്ട പതിനെട്ടു മാസക്കാലമായി തുടരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളതര്‍ക്കത്തിന് ഒടുവില്‍ പരിഹാരം. ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 22% ശമ്പളവര്‍ധന അംഗീകരിക്കാന്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായതോടെയാണ് ഇത്. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ 66% അംഗങ്ങളാണ് ഓഫര്‍ സ്വീകരിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്.

18 മാസത്തിനിടെ 11 തവണയായി പണിമുടക്ക് സംഘടിപ്പിച്ച ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ വമ്പര്‍ കരാര്‍ കൈക്കലാക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് 22 ശതമാനം വര്‍ധനവാണ് കരാറായിരിക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ പണപ്പെരുപ്പത്തിന് മുകളിലുള്ള വര്‍ധനവുകള്‍ പ്രതീക്ഷിക്കുന്നതായും, ഇത് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ബിഎംഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


തെരഞ്ഞെടുപ്പ് കാലത്ത് പോലും ബിഎംഎ ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്‍മാറിയില്ല. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ജൂലൈ അവസാനം നല്‍കിയ ഓഫറാണ് ബിഎംഎ അംഗീകരിച്ചത്. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ പുതിയ വര്‍ധപ്പിച്ച ഓഫര്‍ മുന്നോട്ട് വെയ്ക്കുകയായിരുന്നു.

ഓഫര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസ് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തര്‍ക്കങ്ങള്‍ നിലനിന്ന വിഷയം ഈ വിധത്തില്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞതും ഹെല്‍ത്ത് സെക്രട്ടറിയുടെ നേട്ടമാണ്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ആദ്യ ചുവടാണ് ഇതെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കി.


തെരെഞ്ഞടുപ്പിനു തോറ്റു മുമ്പുള്ള ദിവസങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരങ്ങള്‍ റിഷി സുനാക് സര്‍ക്കാരിന് വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions