യു.കെ.വാര്‍ത്തകള്‍

കോവിഡ് പ്രതിസന്ധിയുടെ എല്ലാ സമ്മര്‍ദ്ദവും പേറേണ്ടിവന്നത് നഴ്‌സുമാര്‍- മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ട്

കോവിഡ് ആദ്യം പൊട്ടിപ്പുറപ്പെട്ട 2020 -21 കാലം ഏറ്റവും അപകടകരവും ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയും കടന്നു പോയത് നഴ്‌സുമാരാണ്. പിപിഇ കിറ്റുകളുടെ അഭാവം മൂലം നിരവധിപ്പേര്‍ക്കു ജീവന്‍ നഷ്ടമായി.
അക്കാലത്തു എന്‍എച്ച്എസിലെ നഴ്‌സിങ് മേഖല വലിയ ദുരന്തത്തിലായിരുന്നുവെന്ന് മുന്‍ ഇംഗ്ലണ്ട് ചീഫ് നഴ്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒപ്പം ജോലി ചെയ്യുന്നവര്‍ വരെ മരിക്കുകയോ കിടപ്പിലാകുകയോ ചെയ്യേണ്ടിവന്നപ്പോള്‍ പലരും തളര്‍ന്നു.

ജോലി ഭാരം താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു. ലോകം മഹാമാരിയില്‍ പകച്ചു നിന്നപ്പോള്‍ യോദ്ധാക്കളായി ഇറങ്ങിയ നഴ്‌സുമാര്‍ക്ക് പലപ്പോഴും സുരക്ഷാ ഉപകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. നഴ്‌സുമാരും മറ്റ് ജീവനക്കാരും വലിയ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോവിഡ് അന്വേഷണ കമ്മിഷന്‍ മുമ്പാകെ ഇംഗ്ലണ്ടിന്റെ മുന്‍ ചീഫ് നഴ്‌സ് ഡെയിം റൂത്ത് മേയ് വ്യക്തമാക്കി.

പലരും കുടുംബത്തെ കുറിച്ചും ജോലിയെ കുറിച്ചും ആശങ്കയിലായിരുന്നു. രോഗികളുടെ മരണവും കോവിഡ് ഭീതിയും പലപ്പോഴും വലച്ചു. ജീവനക്കാരുടെ അഭാവം പ്രശ്‌നത്തിലാക്കി. 2020 മുതല്‍ എന്‍എച്ച്എസില്‍ ജീവനക്കാരുടെ കുറവ് നേരിട്ടിരുന്നു. 2015 ല്‍ സ്റ്റുഡന്റ് നഴ്‌സുമാര്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചത് തിരിച്ചടിയായി.

ഐസിയു മേഖലയിലും എങ്ങനെ നേരിടണമെന്ന അവസ്ഥ വന്നു. രോഗികളെ തഴയുന്നത് ഉള്‍പ്പെടെ പ്രശ്‌നമായി. പിപിഇ ലഭ്യമാക്കുന്നതിലും പ്രതിസന്ധിയുണ്ടായി. ഫ്രണ്ട്‌ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന നഴ്‌സുമാര്‍ക്കും തിരിച്ചടിയുണ്ടായെന്ന് മുന്‍ ചീഫ് നഴ്‌സ് വ്യക്തമാക്കി.

രോഗികളുടെ എണ്ണമേറിയപ്പോള്‍ സ്ഥിതി കൈവിട്ടുപോയി. അസാധാരണ നടപടികളുണ്ടായി നാല്‍പതിനായിരം നഴ്‌സിങ് മിഡൈ്വഫ് വേക്കന്‍സികള്‍ ഉള്ളപ്പോഴാണ് എന്‍എച്ച്എസ് കോവിഡിനെ അതിജീവിച്ചത്. മഹാമാരിയെ നേരിട്ടപ്പോള്‍ ഒരുപാട് പരിമിതികളുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions