യു.കെ.വാര്‍ത്തകള്‍

ശക്തമായ കാറ്റിനും പേമാരിയ്ക്കും സാധ്യതയുള്ളതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്

അടുത്ത രണ്ട് ദിവസങ്ങളില്‍ ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും പല ഭാഗങ്ങളിലും ശക്തമായ കാറ്റും പേമാരിയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ഇടവിട്ട് ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാനും സാധ്യതയുണ്ട്. ഇന്ന് (വെള്ളിയാഴ്ച) രാത്രി 8 മണിവരെയാണ് ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തില്‍ ഉണ്ടാവുക. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് വരെയും, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുമാണ് ഈ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. കാര്‍ഡിഫ്, സ്വാന്‍ സീ എന്നിവ ഉള്‍പ്പടെ വെയ്ല്‍സിന്റെ വലിയൊരു ഭാഗത്തും ഇത് നിലനില്‍ക്കും.

ശകതമായ കാറ്റുള്ളപ്പോള്‍ ഉണ്ടാകുന്ന ഇടിമിന്നല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ മൂന്ന് മണിക്കൂറില്‍ 40 മി. മീ മഴ പെയ്തിറങ്ങുമ്പോള്‍ ഗതാഗത തടസ്സത്തിനും സാധ്യതകള്‍ ഏറെയാണ്. ആലിപ്പഴ വൃഷ്ടിക്കും ഇടയുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടുകയും, ട്രെയിനുകള്‍ വൈകിയോടാനും ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്കന്‍ ഇംഗ്ലണ്ടിന്റെയും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിന്റെയും പല ഭാഗങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിരാവിലെ ഇത് ആരംഭിക്കുമെങ്കിലും ഉച്ചയോടെയായ്കും ഇത് കൂടുതല്‍ ശക്തമാവുക.കൂടെക്കൂടെയുണ്ടാകുന്ന ഇടിമിന്നല്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കാന്‍ ഇടയാക്കിയേക്കും.

ശനിയാഴ്ച്ച രാവിലെ 1 മണി മുതല്‍ അര്‍ദ്ധരാത്രി വരെയും മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. വെയ്ല്‍സില്‍ പൂര്‍ണ്ണമായും നിലവില്‍ വരുന്ന ഈ മുന്നറിയിപ്പ് ലിവര്‍പൂള്‍, സ്റ്റൊക്ക് ഓണ്‍ ട്രെന്റ്, ലെസ്റ്റര്‍, കോണ്‍വാള്‍ തുടങ്ങിയ ഭാഗങ്ങളിലേക്കും നീളും. ശക്തമായ കാറ്റും, പേമാരിയും പലയിടത്തും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മിഡ്‌ലാന്‍ഡ്‌സ്, തെക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ വെയ്ല്‍സ് എന്നിവിറ്റങ്ങളില്‍ ശനിയാഴ്ച്ച ഉച്ചക്കും വൈകിട്ടും ആലിപ്പഴ വൃഷ്ടിയും കൂടെക്കൂടെയുള്ള ഇടിമിന്നലും ഉണ്ടാകാം എന്നും മെറ്റ് ഓഫീസ് പറയുന്നു. വെള്ളപ്പൊക്കത്തിനും ഇടയുണ്ട്.

എന്നാല്‍, രാജ്യത്തെ മറ്റു ചില ഭാഗങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions