യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഇന്ധനവില മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; ഒരു മാസം 7 പെന്‍സ് കുറഞ്ഞു

യുകെയില്‍ ഇന്ധനവില മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍. യുകെ ഫോര്‍കോര്‍ട്ടുകളിലെ ശരാശരി പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 7 പെന്‍സ് വീതമാണ് താഴ്ന്നത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്നത്.

ശരാശരി പെട്രോള്‍ വില ലിറ്ററിന് 142.9 പെന്‍സ് എന്നതില്‍ നിന്നും 136.2 പെന്‍സ് എന്ന നിലയിലേക്കാണ് താഴ്ന്നത്. ഡീസല്‍ വിലയാകട്ടെ 147.7 പെന്‍സില്‍ നിന്നും 140.9 പെന്‍സായും കുറഞ്ഞു. ഇതോടെ 55 ലിറ്റര്‍ ഇന്ധന ടാങ്കുള്ള ഒരു ഫാമിലി കാര്‍ നിറയ്ക്കാന്‍ ഒരു മാസം മുന്‍പത്തേക്കാള്‍ 4 പൗണ്ട് കുറവ് മതിയെന്നതാണ് അവസ്ഥ.

ആഗോള തലത്തില്‍ ഇന്ധനത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ എണ്ണവില ബാരലിന് 73 ഡോളറായി താഴ്ന്നതും, യുഎസ് ഡോളറിന് എതിരെ പൗണ്ട് ശക്തമായി നിലകൊള്ളുന്നതും ചേര്‍ന്നാണ് ഈ നിരക്ക് കുറയുന്നതെന്നാണ് ആര്‍എസി കണക്കാക്കുന്നത്. ഹോള്‍സെയില്‍ വിപണിയില്‍ ഈ ഘടകങ്ങള്‍ മുന്‍നിര്‍ത്തി യുകെ റീട്ടെയിലര്‍മാര്‍ക്ക് മികച്ച മൂല്യം കണ്ടെത്താന്‍ സാധിക്കുന്നത് യുകെയിലെ വാഹന ഉടമകള്‍ക്ക് ആശ്വാസമാണ്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions