യു.കെ.വാര്‍ത്തകള്‍

പണമില്ല; 40 പുതിയ ആശുപത്രികളില്‍ പകുതിയും മുടങ്ങുമെന്ന് സമ്മതിച്ച് ഹെല്‍ത്ത് സെക്രട്ടറി

ടോറി ഭരണകാലത്ത് നിര്‍മ്മാണം പ്രഖ്യാപിച്ച 40 പുതിയ ആശുപത്രികളില്‍ പകുതിയുടെയും പണികള്‍ മാറ്റിവെയ്ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. പദ്ധതി നടപ്പാക്കാനുള്ള ചെലവുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് 25 പുതിയ ആശുപത്രികളുടെ നിര്‍മ്മാണം നീട്ടിവെയ്ക്കാന്‍ ആലോചിക്കുന്നതെന്ന് വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കി.

2019 പ്രകടനപത്രികയിലാണ് കണ്‍സര്‍വേറ്റീവുകള്‍ 2030 ആകുന്നതോടെ 40 പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഈ പദ്ധതി നടക്കാന്‍ പോകുന്നില്ലെന്നാണ് ലേബര്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ലിവര്‍പൂളില്‍ പുരോഗമിക്കവെ വെസ് സ്ട്രീറ്റിംഗ് എംപിമാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന് പകരം വ്യക്തവും, ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ പദ്ധതികള്‍ യാഥാര്‍ത്ഥ്യബോധമുള്ള സമയക്രമത്തില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി അറിയിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'പുതിയ ഹോസ്പിറ്റല്‍ പ്രോഗ്രാം പൂര്‍ത്തിയാക്കാന്‍ ഈ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. എന്നാല്‍ ആളുകള്‍ക്ക് വ്യാജ പ്രതീക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ഭാവിയിലേക്ക് കൂടി എന്‍എച്ച്എസ് എസ്റ്റേറ്റ് ഉപകരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ശ്രമം', സ്ട്രീറ്റിംഗ് പറഞ്ഞു.

അധികാരത്തിലെത്തി ആദ്യ ആഴ്ചകളില്‍ തന്നെ പുതിയ ആശുപത്രികള്‍ക്കുള്ള പ്രോഗ്രാം പ്രാവര്‍ത്തികമല്ലെന്ന് മനസ്സിലാക്കി. കൂടാതെ ഇത് താങ്ങാന്‍ കഴിയാത്തതും, എസ്റ്റിമേറ്റുകള്‍ ബില്ല്യണുകള്‍ കടക്കുന്നതുമാണ്, സ്ട്രീറ്റിംഗ് പറയുന്നു. സാമ്പത്തിക സ്ഥിതി കടുപ്പമായി ഇരിക്കവെ പദ്ധതി നടപ്പാക്കുന്നതില്‍ വെല്ലുവിളിയുണ്ടെന്നാണ് ഹെല്‍ത്ത് സെക്രട്ടറി പറയുന്നത്.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions