യു.കെ.വാര്‍ത്തകള്‍

ഒരു ദിവസം പെയ്തിറങ്ങിയത് ഒരു മാസത്തെ മഴ!; യുകെയില്‍ വെള്ളപ്പൊക്ക ദുരിതം, സ്‌കൂളുകള്‍ അടച്ചു, റോഡുകള്‍ വെള്ളത്തില്‍

വേനലിന്റെ കൊട്ടിക്കലാശം ഇത്തവണ യുകെയില്‍ പേമാരിയും കൊടുങ്കാറ്റും ആയി പെയ്തിറങ്ങിയത് ജന ജീവിതം ദുസ്സഹമാക്കി. പ്രതീക്ഷിച്ചതിലും വലിയ ദുരിതമാണ് മഴ സമ്മാനിച്ചത്. ഒരു ദിവസം പെയ്തിറങ്ങിയത് ഒരു മാസത്തെ മഴയാണ്. റോഡുകള്‍ പുഴകളായി. നിരവധി വീടുകളില്‍ വെള്ളം കയറി. സ്‌കൂളുകള്‍ അടച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലേക്കും മോശം കാലാവസ്ഥ തുടരുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്.

അതിശക്തമായ മഴയില്‍ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ലണ്ടന്റെ ചില ഭാഗങ്ങളും, ഹോം കൗണ്ടികളും മുങ്ങി. രൂക്ഷമായ ഗതാഗത പ്രശ്‌നങ്ങള്‍ക്കും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകളും രൂപപ്പെട്ടു. വീടുകളില്‍ വെള്ളം കയറുകയും, സ്‌കൂളുകള്‍ അടയ്ക്കുകയും, വെള്ളം നിറഞ്ഞ റോഡുകളില്‍ കാറുകള്‍ മുങ്ങുകയും ചെയ്തിട്ടുണ്ട്.

വെള്ളപ്പൊക്കം മൂലം നാല് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ലൈനുകള്‍ ഭാഗികമായി സസ്‌പെന്‍ഡ് ചെയ്തു. ബേക്കര്‍ലൂ, ഡിസ്ട്രിക്ട്, മെട്രോപൊളിറ്റന്‍, പിക്കാഡിലി എന്നിവിടങ്ങളിലാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. പ്രശ്‌നബാധിത മേഖലകളില്‍ 120 എംഎം വരെ മഴയാണ് ദിവസത്തില്‍ നേരിട്ടത്. വെള്ളപ്പൊക്കം നേരിട്ട മേഖലകളില്‍ വീടുകള്‍ വൃത്തിയാക്കുന്ന ജോലിയിലാണ് ജനങ്ങള്‍.

അതേസമയം, കൂടുതല്‍ മഴയാണ് വരുന്നതെന്ന് പ്രവചനങ്ങള്‍ വ്യക്തമാക്കി. ശക്തമായ മഴ കൂടുതല്‍ കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയ മെറ്റ് ഓഫീസ് ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകള്‍ക്കുമായി ആംബര്‍, മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓക്‌സ്‌ഫോര്‍ഡ്ഷയര്‍, ബെഡ്‌ഫോര്‍ഡ്ഷയര്‍, വാര്‍വിക്ക്ഷയര്‍, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലേക്കും മോശം കാലാവസ്ഥ തുടരുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ഇതോടെ യുകെയിലെ ഭൂരിഭാഗം മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യത കല്‍പ്പിക്കുന്നു. ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പുകളും ഉണ്ട്.

പൊതുജനങ്ങള്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കാണണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ട് നിറഞ്ഞ റോഡുകള്‍ മൂലം ചില ഭാഗങ്ങള്‍ ഒറ്റപ്പെടാനും, വൈദ്യുതി ബന്ധം തകരാറിലാകാനും സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് അറിയിപ്പ് ഉണ്ട്. ശനിയാഴ്ചയോടെ ലണ്ടനില്‍ താപനില 14 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. സെപ്റ്റംബറില്‍ സാധാരണ യുകെയിലെ ശരാശരി മഴ 3.6 ഇഞ്ചാണ് ആസ്ഥാനത്താണ് ഇത്തവണത്തെ പേമാരി.

  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions