യു.കെ.വാര്‍ത്തകള്‍

ഷിഫ്റ്റിന്റെ പേരില്‍ തര്‍ക്കം; ആംബുലന്‍സ് സര്‍വീസ് മേധാവിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ജീവനക്കാരി

ഷിഫ്റ്റ് പാറ്റേണുകളുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആംബുലന്‍സ് സര്‍വ്വീസ് മേധാവിയെ വീട്ടില്‍ കയറി ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് ആംബുലന്‍സ് ജീവനക്കാരി. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസിലെ തന്റെ മാനേജരായ മിഖാല മോര്‍ട്ടനെയാണ് വീട്ടില്‍ കയറി 46-കാരി സ്‌റ്റേസി സ്മിത്ത് അക്രമിച്ചത്.

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആംബുലന്‍സ് ജീവനക്കാരി മേധാവിയുടെ വീട്ടില്‍ കയറി അക്രമം നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് രാവിലെ 5.30നായിരുന്നു സംഭവം. ടേംസൈഡ് ഡങ്ക്ഫീല്‍ഡിലെ മോര്‍ട്ടന്റെ വീടിന് പുറത്ത് കാത്തുകിടന്ന സ്മിത്ത് ഇതിന് ശേഷമാണ് അക്രമം നടത്തിയതെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയില്‍ വ്യക്തമാക്കി.

ചുറ്റിക കൊണ്ട് സ്മിത്ത് മോര്‍ട്ടന്റെ തലയ്ക്ക് അടിച്ചതോടെ മരണഭീതിയില്‍ ഇവര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതിനിടെ അക്രമിയുടെ കൈയില്‍ നിന്നും ചുറ്റിക പിടിച്ചുവാങ്ങാന്‍ മോര്‍ട്ടന്‍ വിജയിച്ചു. ഇതോടെ ആയുധം ഉപേക്ഷിച്ച് സ്മിത്ത് കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.

മനഃപ്പൂര്‍വ്വം ശാരീരികമായി അക്രമിച്ചെന്ന കുറ്റം സമ്മതിച്ചെങ്കിലും കൊലപാതക ശ്രമം നടത്തിയെന്ന കുറ്റം ന്യൂട്ടണ്‍ ഹീത്തില്‍ നിന്നുള്ള സ്മിത്ത് അംഗീകരിക്കുന്നില്ല. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് ഓപ്പറേഷന്‍സ് മാനേജറാണ് മോര്‍ട്ടന്‍. സ്‌റ്റേസി സ്മിത്ത് ഇവിടെ ആംബുലന്‍സ് കെയര്‍ അസിസ്റ്റന്റായിരുന്നു.

സര്‍വ്വീസിലെ ആദ്യ ഘട്ടത്തില്‍ ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ മഹാമാരി കാലത്ത് സര്‍വ്വീസിന്റെ സേവനം കുതിച്ചുയര്‍ന്നതോടെ ഷിഫ്റ്റുകളില്‍ മാറ്റം വരുത്തേണ്ടതായി വന്നു. ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ഇത് അക്രമത്തിലേക്ക് നയിക്കുകയുമായിരുന്നു.

  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions