യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ ഫാര്‍മസികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു; ജിപിമാരുടെ സേവനങ്ങള്‍ക്കായി ഫാര്‍മസികളെ ഉപയോഗിക്കാനുള്ള പദ്ധതിക്ക് തിരിച്ചടി

ഇംഗ്ലണ്ടില്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ ആശങ്കപ്പെടുത്തുന്ന നിരക്കില്‍ അടച്ചുപൂട്ടുന്നതായി കണക്കുകള്‍. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ ജിപിമാര്‍ക്ക് പകരമായി ഫാര്‍മസികളെ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 436 കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പരിപൂര്‍ണ്ണമായി അടച്ച സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കൂടാതെ 13,863 താല്‍ക്കാലിക അടച്ചുപൂട്ടലുകളും വന്നതായാണ് കണക്ക്. ജിപിമാരുടെ സേവനങ്ങളില്‍പ്പെടുന്ന ആരോഗ്യപരമായ ഉപദേശങ്ങളും, മരുന്നുകളും നേടാന്‍ ഇത് രോഗികള്‍ക്ക് തടസ്സമാകുന്നതായാണ് വ്യക്തമാകുന്നത്. അതേസമയം പ്രാദേശിക മേഖലകളിലാണ് കൂടുതല്‍ അടച്ചുപൂട്ടലെന്നാണ് ട്രെന്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രായമായവരെയും, സാമൂഹികമായി പിന്നില്‍ നില്‍ക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്നതായി ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ട് പറയുന്നു.

എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ നല്‍കിയ കണക്കുകള്‍ പരിശോധിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഫാര്‍മസികള്‍ അടച്ചുപൂട്ടുന്നത് ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ ഫാര്‍മസികളെ ഇല്ലാത്ത അവസ്ഥയാണ് രൂപപ്പെടുന്നത്. 2023 ജനുവരി 1 മുതല്‍ 31 ഡിസംബര്‍ വരെ 436 ഫാര്‍മസികളാണ് അടച്ചുപൂട്ടിയത്. ഇതോടെ ദിവസേന ഓരോ ഫാര്‍മസി അടച്ചുപോയെന്നാണ് കണക്കാക്കുന്നത്.

46,823 മണിക്കൂറാണ് താല്‍ക്കാലികമായി അടച്ച ഫാര്‍മസികള്‍ മൂലം നേരിട്ടത്. ജനങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ ഫാര്‍മസികളെ ഉപയോഗിക്കുന്ന ഫാര്‍മസി ഫസ്റ്റ് പദ്ധതി ഇതോടെ എത്രത്തോളം വിജയിക്കുമെന്ന സംശയമാണ് ഉയരുന്നതെന്ന് ഹെല്‍ത്ത്‌വാച്ച് ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അന്‍സാരി പറഞ്ഞു.


  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions