യു.കെ.വാര്‍ത്തകള്‍

വെയില്‍സില്‍ ക്യാമ്പ് ട്രിപ്പിന് പോയ 12 കാരനും മുത്തശ്ശനും മരിച്ചത് വിഷവാതകം ശ്വസിച്ചെന്ന് റിപ്പോര്‍ട്ട്

കൂടുംബത്തിനൊപ്പം വെയില്‍സില്‍ ക്യാമ്പ് ട്രിപ്പിന് പോയ 12 കാരനും മുത്തശ്ശനും മരിച്ച സംഭവം വിഷവാതകം ശ്വസിച്ചെന്ന് റിപ്പോര്‍ട്ട്. മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതു മൂലം ആണെന്നാണ് റിപ്പോര്‍ട്ട്. 12 കാരനായ കൈസി റക്കായ് സെല്‍ഡന്‍ ബ്രൗണും മുത്തഛനായ 66 കാരന്‍ ഡേവിഡ് ബ്രൗണിനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരെയും സെപ്തംബര്‍ 14ന് രാവിലെ 11 ഓടെ ടെന്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ക്യാമ്പിനു പോയ അമ്മാവനാണ് ഇരുവരേയും ബോധംകെട്ട നിലയില്‍ കണ്ടത്. പാചകം ചെയ്യാനുപയോഗിക്കുന്ന സ്റ്റൗവില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ടെന്റില്‍ വ്യാപിച്ചതായിരിക്കാമെന്നാണ് സൂചന.

ബെര്‍ക്ക് ഷെയറിലെ എര്‍ലിയില്‍ നിന്ന് കുടുംബം 200 മൈല്‍ യാത്ര ചെയ്ത് മിഡ് വെയില്‍സിലെ ക്യാമ്പ് സൈറ്റില്‍ എത്തി ടെന്റില്‍ ഉറങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്.

അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. പരിശോധനാ ഫലത്തിലാണ് ഇരുവരുടേയും രക്തത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് കണ്ടെത്തിയത്.

  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions