യു.കെ.വാര്‍ത്തകള്‍

ജീവന്‍രക്ഷാ ചികിത്സ ലഭ്യമാകുന്നത് ഇംഗ്ലണ്ടിലെ 4.3% സ്‌ട്രോക്ക് രോഗികള്‍ക്ക് മാത്രം!

ബ്രിട്ടന്റെ അഭിമാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പല കാര്യങ്ങളിലും ഇപ്പോള്‍ തിരിച്ചടി നേരിടുകയാണ്. ഇംഗ്ലണ്ടിലെ സ്‌ട്രോക്ക് രോഗികള്‍ക്ക് പോലും സമയത്തു ജീവന്‍രക്ഷാ ചികിത്സ ലഭ്യമാകുന്നില്ല.
ഇംഗ്ലണ്ടില്‍ സ്‌ട്രോക്ക് നേരിടുന്ന രോഗികളെ ഗുരുതരമായ വൈകല്യങ്ങളും, മരണവും ബാധിക്കാതെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന ചികിത്സയാണ് ഭൂരിഭാഗം സ്‌ട്രോക്ക് രോഗികള്‍ക്കും നിഷേധിക്കപ്പെടുന്നതെന്ന് പുതിയ കണക്കുകള്‍ പറയുന്നു.

മെക്കാനിക്കല്‍ ത്രോംബെക്ടമി എന്ന് അറിയപ്പെടുന്ന ചികിത്സയില്‍ ഒരു വയറും, സ്റ്റെന്റും തലച്ചോറിന് നേര്‍ക്ക് കടത്തിവിട്ട് രക്തമൊഴുക്ക് തടയുന്ന ക്ലോട്ടിനെ ഒഴിവാക്കുകയാണ് ചെയ്യുക. ഇത് 10% സ്‌ട്രോക്ക് രോഗികളെയെങ്കിലും സഹായിക്കുകയും ചെയ്യും. സ്‌ട്രോക്കിന്റെ പ്രത്യാഘാതങ്ങള്‍ കുറച്ച് അടുത്ത ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിക്കും.

എന്നാല്‍ കിംഗ്‌സ് കോളേജ് ലണ്ടനിലെ സെന്റിനെല്‍ സ്‌ട്രോക്ക് നാഷണല്‍ ഓഡിറ്റ് പ്രോഗ്രാം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ ഇംഗ്ലണ്ടിലെ കേവലം 4.3% സ്‌ട്രോക്ക് രോഗികള്‍ക്ക് മാത്രമാണ് ഈ ചികിത്സ ലഭ്യമാക്കിയതെന്നാണ് വ്യക്തമാകുന്നത്. ഈ ജീവന്‍ രക്ഷാ ചികിത്സ വ്യാപകമാക്കാന്‍ എന്‍എച്ച്എസ് ശ്രമിക്കുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ സ്റ്റീഫന്‍ പോവിസ് പറയുന്നു.

മഹാമാരി മൂലം പിന്നിലായി പോയ ചികിത്സാ സേവനങ്ങള്‍ക്ക് പുറമെ ജോലിക്കാരുടെ ക്ഷാമവും, ഉപകരണങ്ങളുടെ അഭാവവും പ്രശ്‌നമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.

  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions