യു.കെ.വാര്‍ത്തകള്‍

ഫ്ലൂ വാക്‌സിനേഷന്‍ എടുക്കാന്‍ ആഹ്വാനവുമായി എന്‍എച്ച്എസ്; രണ്ട് വിന്ററുകളില്‍ പൊലിഞ്ഞത് 18,000 ജീവനുകള്‍

കോവിഡ് മഹാമാരിയുടെ ആഘാതത്തിന് ശേഷം വാക്‌സിനേഷനോട് ജനം പൊതുവെ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഫ്ലൂ വാക്‌സിനേഷനെയും ബാധിക്കുന്നുണ്ട്. അതിനാല്‍ സൗജന്യ വാക്‌സിനേഷന്‍ സ്വീകരിച്ച് വിന്ററില്‍ ആശുപത്രികളിലെ സമ്മര്‍ദം കുറയ്ക്കാന്‍ ആണ് എന്‍എച്ച്എസ് ആഹ്വാനം ചെയ്യുന്നത്.

വാക്‌സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കി എന്‍എച്ച്എസ് മുന്നറിയിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ രണ്ട് വിന്റര്‍ സീസണുകളിലായി ഇംഗ്ലണ്ടില്‍ ഫ്‌ളൂവുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 18,000 മരണങ്ങള്‍ സംഭവിച്ചിട്ടുള്ളതായി എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇത് പരിഗണിച്ച് സൗജന്യ വാക്‌സിനേഷന്‍ നേടാന്‍ അവകാശമുള്ളവര്‍ എത്രയും പെട്ടെന്ന് ഇത് സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് എന്‍എച്ച്എസ് ആവശ്യപ്പെടുന്നു.

2022-23, 2023-24 വര്‍ഷങ്ങളിലെ ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള കണക്കുകളാണ് ഇത്. ഇതേ കാലയളവില്‍ കോവിഡ് ബാധിച്ച് 19,500-ലേറെ മരണങ്ങള്‍ നടന്നതായും യുകെഎച്ച്എസ്എ കണക്കാക്കുന്നു. കഴിഞ്ഞ രണ്ട് വിന്ററുകളില്‍ 20,000-ഓളം മരണങ്ങള്‍ ഫ്‌ളൂവുമായി ബന്ധപ്പെട്ട് സംഭവിച്ചുവെന്നത് വൈറസിന്റെ ഗുരുതരാവസ്ഥ ഓര്‍മ്മിപ്പിക്കുന്നുവെന്ന് വാക്‌സിനേഷന്‍ & സ്‌ക്രീനിംഗ് എന്‍എച്ച്എസ് നാഷണല്‍ ഡയറക്ടര്‍ സ്റ്റീവ് റസല്‍ ചൂണ്ടിക്കാണിച്ചു.

യോഗ്യരായവര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വിന്ററില്‍ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം താഴ്ന്നതായി യുകെഎച്ച്എസ്എ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ച് വിന്ററില്‍ ആശുപത്രികള്‍ക്ക് മേല്‍ സമ്മര്‍ദം ഒഴിവാക്കാന്‍ ജനം തയ്യാറാകണമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ ആന്‍ഡ്രൂ പൊള്ളാര്‍ഡ് ആവശ്യപ്പെട്ടു.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions