യു.കെ.വാര്‍ത്തകള്‍

ബ്രിസ്റ്റോള്‍ മലയാളി സതീശന്റെ പൊതുദര്‍ശനം ശനിയാഴ്ച; സംസ്‌കാരം ഒക്ടോബര്‍ 9ന്

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോള്‍ മലയാളി ടി എസ് സതീശന്റെ (64) സംസ്‌കാരം ഒക്ടോബര്‍ ഒന്‍പതാം തീയതി ബുധനാഴ്ച നടക്കും. പൊതുദര്‍ശനം ശനിയാഴ്ച ബ്രിസ്റ്റോളിലെ ബിസിഎം ഫ്യൂണറല്‍ സര്‍വ്വീസിലാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം നടക്കുക. ഒന്‍പതാം തീയതി വൈകിട്ട് 3.15നാണ് വെസ്റ്റര്‍ലൈ സെമിത്തേരി ആന്റ് ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടക്കുക.

ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു ടി എസ് സതീശന്‍. ബ്രിസ്റ്റോള്‍ സൗത്ത് മേഡ് ഹോസ്പിറ്റലില്‍ വച്ചാണ് സെപ്റ്റംബര്‍ 24ന് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസമായി ഇതേ ഹോസ്പിറ്റലില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം.
പ്രവാസി എസ്എന്‍ഡിപി യോഗം യുകെ വൈസ് പ്രസിഡന്റ് ശ്യാമള സതീശനാണ് ഭാര്യ. സുസ്മിത്, തുഷാര എന്നിവര്‍ മക്കളാണ്. ഇരുപത് വര്‍ഷം മുമ്പ് യുകെയിലെത്തിയ സതീശന്‍ നാട്ടില്‍ കോട്ടയം തെള്ളകം സ്വദേശിയാണ്.

സംക്രാന്തി കൈലാസം തേവര്‍കാട്ടുശ്ശേരില്‍ കുടുംബാംഗമാണ്. പരേതനായ ടി. കെ. സുകുമാരന്‍, സരള എന്നിവരാണ് മാതാപിതാക്കള്‍. സുഗത, സാബു, മനോജ് എന്നിവര്‍ സഹോദരങ്ങളും.

പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം

BCM Funeral Servi-ces, 177 Crow Ln, Henbury, Bristol BS10 7DR

സെമിത്തേരിയുടെ വിലാസം

Westerleigh Cemetery and Crematorium, Westerleigh Rd, Westerleigh, Bristol BS37 8QP

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions