യു.കെ.വാര്‍ത്തകള്‍

റോഡ് മുറിച്ച് കടക്കുന്നതിനിടെ മലയാളി യുവതിയെ ഇടിച്ച് തെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവം; 6 പേര്‍ അറസ്റ്റില്‍

ലങ്കാഷയറിലെ ബാംബര്‍ ബ്രിഡ്ജില്‍ മലയാളിയായ ഗര്‍ഭിണിയെ സീബ്രാ ക്രോസില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച് ഗര്‍ഭസ്ഥ ശിശു മരിച്ച കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കഴിഞ്ഞഞായറാഴ്ച രാത്രി 8 മണിയോടെയാണ് വയനാട് സ്വദേശിനിയായ 30-കാരി രഞ്ജു ജോസഫിനെ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.

അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പാരാമെഡിക്കുകള്‍ അതിവേഗത്തില്‍ രഞ്ജുവിനെ ആശുപത്രിയിലെത്തിക്കുകയും, എമര്‍ജന്‍സി സര്‍ജറി നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ആരോഗ്യ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌റ്റേഷന്‍ റോഡില്‍ നിന്നും പ്രസ്റ്റണിലേക്ക് യാത്ര ചെയ്ത ടൊയോട്ട പ്രയസ് കാറാണ് അപകടം സൃഷ്ടിച്ചത്. ബാംബര്‍ ബ്രിഡ്ജ് സ്വദേശികളായ 16, 17 വയസ്സുള്ള ആണ്‍കുട്ടികളും, ഒരു 53-കാരനായ പുരുഷനും അറസ്റ്റിലായിരുന്നു. ഇവരെ അന്വേഷണവിധേയമായി ജാമ്യത്തില്‍ വിട്ടു. പിന്നാലെയാണ് ലോസ്‌റ്റോക്ക് ഹാളില്‍ നിന്നും 17-കാരിയെയും, ബോള്‍ട്ടണില്‍ നിന്നും 19-കാരനെയും, സഹായങ്ങള്‍ ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ബ്ലാക്ക്‌ബേണില്‍ നിന്നുള്ള 40-കാരനെയും പിടികൂടിയത്. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജില്‍ റിലെ പറഞ്ഞു. ഗര്‍ഭിണിയായ യുവതിയാണ് അപകടത്തില്‍ ഇരയായതെന്നും, വയറ്റിലുണ്ടായിരുന്ന കുഞ്ഞ് മരിച്ചതായും ലങ്കാഷയര്‍ പോലീസ് സ്ഥിരീകരിച്ചു. രണ്ട് വര്‍ഷം മുന്‍പാണ് സ്റ്റുഡന്റ് വിസയില്‍ രഞ്ജുവും, ഭര്‍ത്താവും യുകെയിലെത്തുന്നത്. നഴ്‌സിംഗ് ഹോമില്‍ രഞ്ജു പാര്‍ട്ട്‌ടൈം ജോലി ചെയ്തിരുന്നു. ഇവിടെ നിന്നും ജോലി കഴിഞ്ഞ് മടങ്ങവെയാണ് സീബ്രാ ലൈനില്‍ വെച്ച് കാര്‍ ഇടിച്ചുതെറിപ്പിച്ച് ദുരന്തം സൃഷ്ടിച്ചത്.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions