യു.കെ.വാര്‍ത്തകള്‍

യുകെ വിന്ററിലേയ്ക്ക്; അടുത്താഴ്ച മുതല്‍ മഞ്ഞുപെയ്തു തുടങ്ങുമെന്ന് മുന്നറിയിപ്പ്


ചൂടേറിയ സമ്മറും തൊട്ടുപിന്നാലെ ഉണ്ടായ പേമാരിയ്ക്കും ശേഷം ബ്രിട്ടനിലെ കാലാവസ്ഥ പെട്ടെന്നുതന്നെ വിന്ററിലേയ്ക്ക് കടക്കുന്നു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ വൈകാതെ മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.

കിര്‍ക്ക് കൊടുങ്കാറ്റ് ആണ് യുകെയില്‍ കാലാവസ്ഥാ മാറ്റത്തിന് ആധാരമാകുന്നത്. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ന്യൂനമര്‍ദ്ദമുണ്ടാകുന്നതാണ് യുകെ കാലാവസ്ഥയെ ബാധിക്കുക.

ശൈത്യകാലത്തിന് സമാനമായ മഞ്ഞുവീഴ്ചയാണ് മെറ്റ് ഓഫീസ് പറയുന്നത്. ഒക്ടോബര്‍ 8 മുതല്‍ 17 വരെ അസ്ഥിര കാലാവസ്ഥയാകും. ന്യൂനമര്‍ദ്ദം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ മഴയും കാറ്റും ഉണ്ടാകും. ശക്തമായ മഴ രാജ്യത്തെ തെക്കന്‍ മേഖലയെ ബാധിക്കുമെന്നും സൂചനയുണ്ട്. തണുപ്പേറിയ ഭാഗങ്ങളിലാണ് മഞ്ഞുവീഴ്ച മുന്നറിയിപ്പ്. മറ്റ് പ്രദേശങ്ങളില്‍ തണുപ്പ് അനുഭവപ്പെടും. സ്‌കോട്ടിഷ് പര്‍വ്വത നിരകളില്‍ മഞ്ഞുവീഴ്ച ശക്തമാകും. ഇംഗ്ലണ്ടിലും വെയില്‍സിലും ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 1 വരെ കാറ്റു വീശുമെന്ന മുന്നറിയിപ്പുമുണ്ട്.

ഈ ആഴ്ച ആദ്യം ബ്രിട്ടന്റെ പല ഭാഗത്തും ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടിരുന്നു.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions