യു.കെ.വാര്‍ത്തകള്‍

ജോലിക്കാര്‍ക്ക് ആദ്യ ദിനം മുതല്‍ സിക്ക് പേ ലഭിക്കുന്നത് അവകാശമാക്കും; പ്രൊബേഷന്‍ കാലയളവും കുറയ്ക്കും

ജോലിക്കാരുടെ അവകാശങ്ങളില്‍ പുത്തന്‍ പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ ലേബര്‍ സര്‍ക്കാര്‍. ആദ്യ ദിനം മുതല്‍ തന്നെ ജോലിക്കാര്‍ക്ക് സിക്ക് പേ ലഭിക്കാന്‍ ജോലിക്കാര്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമങ്ങള്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. വ്യാഴാഴ്ച പ്രസിദ്ധീകരിക്കുന്ന പുതിയ മാറ്റങ്ങളിലൂടെ ഏഴ് മില്ല്യണിലേറെ ജനങ്ങള്‍ക്ക് ഈ അവകാശം നല്‍കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നിലവില്‍ രോഗത്തിന്റെ നാലാം ദിനം മുതലാണ് സിക്ക് പേ നേടാന്‍ അനുമതിയുള്ളത്. ഇത് തിരുത്തിയുള്ള എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ അവതരിപ്പിക്കാനാണ് ലേബര്‍ നീക്കം. ഒരു തലമുറ കണ്ട ഏറ്റവും വലിയ നീക്കമെന്നാണ് ലേബര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇതിന് പുറമെ പ്രൊബേഷന്‍ പിരീഡും കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രൊബേഷന്‍ കാലാവധി രണ്ട് വര്‍ഷം വരെ നീളുന്നതാണ്. ഇത് ആറ് മാസമായി കുറയ്ക്കാനാണ് നടപടി വരിക. കൂടാതെ ജോലിയില്‍ ആദ്യ ദിവസം തന്നെ മാന്യമല്ലാത്ത രീതിയില്‍ പുറത്താക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കും.

സ്ത്രീകള്‍ക്ക് മറ്റേണിറ്റി പേ ആറ് മാസത്തിന് പകരം ആദ്യ ദിനം മുതല്‍ തന്നെ അപേക്ഷിക്കാന്‍ സാധിക്കുന്ന മാറ്റവും ഇതോടൊപ്പം വരുന്നുണ്ട്. പുതിയ അമ്മമാരെ അനാവശ്യമായി പുറത്താക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ സിക്ക് പേ നല്‍കുന്നതിലൂടെ നഷ്ടമാകുന്ന തുക ചെറുകിട ബിസിനസ്സുകള്‍ക്ക് നഷ്ടപരിഹാരമായി ഗവണ്‍മെന്റ് നല്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ഇതിന് പകരം ചില ഇളവുകള്‍ നല്‍കുമെന്നാണ് വാദം.



  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions