യു.കെ.വാര്‍ത്തകള്‍

16 കാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്ത 15കാരന് ജയില്‍ശിക്ഷ

അപരിചിതയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ 15-കാരന് ജയില്‍ശിക്ഷ. സ്‌കോട്ട്‌ലണ്ടിലെ സൗത്ത് എയര്‍ഷയറിലുള്ള പ്രസ്റ്റ്‌വിക്കിലെ പാര്‍ക്കില്‍ വെച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം. 15 വയസ്സുള്ള പ്രതി 16 വയസ്സുകാരിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിക്കുകയും, നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ബലാത്സംഗം ചെയ്യുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തിന് തൊട്ടുമുന്‍പായിരുന്നു സംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് വസ്ത്രം അഴിപ്പിച്ചതെന്ന് എഡിന്‍ബര്‍ഗ് ഹൈക്കോടതി വിചാരണയില്‍ വ്യക്തമാക്കി. ഇതിന് ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും, ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഭക്ഷണം വാങ്ങി തിരിച്ചുവരവെയാണ് പെണ്‍കുട്ടി അതിക്രമം നേരിട്ടത്. ഇതേ സ്റ്റോറില്‍ തിരിച്ചെത്തിയാണ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി വിവരം നല്‍കിയത്. 2023 ഡിസംബര്‍ 23ന് നടന്ന അക്രമത്തെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്ന് പ്രതി അവകാശപ്പെട്ടു. രാത്രിയില്‍ മദ്യപിക്കുകയും, കഞ്ചാവ് വലിക്കുകയും ചെയ്തിരുന്നതായി ഇയാള്‍ സമ്മതിച്ചു. പെണ്‍കുട്ടിയെ നേരില്‍ പരിചയമുണ്ടായിരുന്നില്ല.

തന്റെ ചെയ്തികളുടെ ഉത്തരവാദിത്വം പ്രതി ഏറ്റെടുത്തതായും, ഇതില്‍ നാണക്കേടുള്ളതായും പ്രതിഭാഗം അഭിഭാഷക വ്യക്തമാക്കി. മോശം കുട്ടിക്കാലം മൂലം വളരെ ചെറുപ്പത്തില്‍ മദ്യപാനം തുടങ്ങുകയും, വിദ്യാഭ്യാസം പരിമിതവുമായി പോയെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതൊന്നും ചെയ്ത ക്രൂരതയ്ക്ക് ന്യായമല്ലെന്നും അഭിഭാഷക സമ്മതിച്ചു.

കുറ്റസമ്മതം നടത്തിയ ആണ്‍കുട്ടിക്ക് 5 വര്‍ഷവും, മൂന്ന് മാസവുമാണ് ജയില്‍ശിക്ഷ വിധിച്ചത്. കൂടാതെ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും പേര് ചേര്‍ക്കും. അക്രമത്തിന്റെ ആഘാതത്തില്‍ കഴിയുന്ന പെണ്‍കുട്ടി മാനസിക ബുദ്ധിമുട്ടുകളും, ശാരീരികമായ പരുക്കുകളുമായി കഴിയുകയാണ്.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions