വെറും അഞ്ചു പൗണ്ടിന് നാല് ഐറ്റങ്ങളുമായി മക്‌ഡോണാള്‍ഡിന്റെ പുതിയ മീല്‍ ഡീല്‍. ഈ ഓഫര്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഇത് തെരഞ്ഞെടുക്കാന്‍ ആകുമെന്നുമാണ് അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡ് പറയുന്നത്. ഒരു ചീസ് ബര്‍ഗര്‍ അല്ലെങ്കില്‍ മായോ ചിക്കന്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞടുക്കാന്‍ കഴിയും. അതിനോടൊപ്പം ഒരു മീഡിയം ഡ്രിങ്ക്, ഫ്രൈസ്, നാല് ചിക്കന്‍ നഗറ്റുകള്‍ എന്നിവയും ലഭിക്കും.
ഈ സാധനങ്ങള്‍ ഓരോന്നായി വാങ്ങുകയാണെങ്കില്‍ 7.46 പൗണ്ട് നല്‍കേണ്ടി വരും അതായത്, ഈ ഓഫര്‍ ഉപയോഗപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് 2.46 പൗണ്ട് ലാഭിക്കാം എന്നര്‍ത്ഥം. ഒട്ടുമിക്ക ഔട്ട്‌ലെറ്റുകളിലും ഈ ഓഫര്‍ ഇപ്പോള്‍ ലഭ്യമാണ് ഉപഭോക്താക്കള്‍ക്ക് രാവിലെ 11 മണി മുതല്‍ ഇത് ഓര്‍ഡര്‍ ചെയ്യാന്‍ ആകും. എന്നാല്‍, ഇത് സ്റ്റോറുകളില്‍ നിന്നു നേരിട്ട് വാങ്ങാന്‍ മാത്രമെ സാധിക്കുകയുള്ളു എന്നതിനാല്‍ വീടുകളിലിരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ആകില്ല. അതുപോലെ എല്ലാ റെസ്റ്റോറന്റുകളിലും ഈ പദ്ധതി ഇല്ല.
ഇതിനു പുറമെ അതിശയകരമായ കിഴിവുകളുമായി ബ്ലാക്ക് ഫ്രൈഡെ സെയില്‍സ് വരുകയാണ്. ഒരു ടിവിയോ, ലാപ്‌ടോപോ, ഫ്രിഡ്ജ് ഫ്രീസറോ വാഷിംഗ് മെഷീനോ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ അവസരം പാഴാക്കരുതെന്ന് ഷോപ്പിംഗ് ആരാധകര്‍ കൂട്ടത്തോടെ പറയുന്നു. ബ്ലാക്ക് ഫ്രൈഡേ സെയില്‍സില്‍ അതിശയകരമായ കിഴിവാണ് വാഗ്ദാനം നല്‍കുന്നത്. സാംസങ് ക്യു എല്‍ ഇ ഡി ടിവി വളരെ വിലക്കുറവില്‍ ലഭിക്കുമ്പോള്‍ ആസസ് സെന്‍ബൂക്ക് 14 ഫ്‌ലിപ് 799 പൗണ്ടിന് വരെ ലഭിക്കും. അതുപോലെ ബ്രോഡ്ബാന്‍ഡ് സൂപ്പര്‍ ഫൈബര്‍ ഇപ്പോള്‍ പ്രതിമാസം 23 പൗണ്ടിന് ലഭിക്കും. ഡൈസണ്‍ ജെന്‍ 5 ഡൈറ്റെക്റ്റ് കോര്‍ഡ് ലെസ്സ് വാക്വം ലഭിക്കുന്നത് 699 പൗണ്ടിനും.
മിക്ക റീട്ടെയ്ലര്‍മാരും നവംബര്‍ മാസത്തില്‍ മുഴുവന്‍ വന്‍ കിഴിവുകള്‍ ഓഫര്‍ ചെയ്യുകയും ചെയ്യാറുണ്ട്. ഇത്തവണ നവംബര്‍ ഒന്നു മുതല്‍ തന്നെ റീടെയ്ലര്‍മാര്‍ പുതിയ ഡീലുകള്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ബ്ലാക്ക് ഫ്രൈഡെ ഓഫറുകളും ആകര്‍ഷണീയമല്ല എന്ന് ഓര്‍ക്കുക. അതുപോലെ ചില റീട്ടെയ്ലര്‍മാര്‍ ചില തട്ടിപ്പുകളും നടത്തിയേക്കാം. ഇത്തരം കുരുക്കുകളില്‍ വീഴാതിരിക്കാന്‍ ഉപഭോക്തൃ താത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന വിച്ച് പോലുള്ള സംഘടനകളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കുക.