റോഡുകളിലെ നീണ്ട ബ്ലോക്കുകളും ശോചനീയാവസ്ഥയും ഡ്രൈവര്‍മാര്‍ക്കു എന്നും തലവേദനയാണ്. നീണ്ട ബ്ലോക്കും കുഴികളും ഒക്കെയായി ഏറ്റവും മോശം മോട്ടോര്‍ വേയായി എം 42 മാറിയിരിക്കുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയും വേഗ പരിധിയും ഒക്കെയാണ് കാരണം. ബര്‍മിങ്ഹാം, നോട്ടിങ്ഹാം, സോളിഹള്‍, ടാംവര്‍ത്ത്, റെഡ്ഡിച്ച് എന്നിവിടങ്ങളെ യോജിപ്പിക്കുന്നതാണ് എം 42.
റോഡിലൂടെ യാത്ര ചെയ്യുന്ന 9166 യാത്രക്കാരോടാണ് സര്‍വ്വേ നടത്തിയത്. നീണ്ട ബ്ലോക്കും കുഴികളും ഒക്കെയാണ് പലരും പരാതിയായി പറയുന്നത്. വേഗത നിഷ്ടകളില്ലാതെ കുറയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് എം 42 ലേതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.
എന്നാല്‍ ലണ്ടനേയും ബര്‍മ്മിങ്ഹാമിനേയും ബന്ധിപ്പിക്കുന്ന എം 40 ഏവര്‍ക്കും പ്രിയങ്കരമാണ്. മികച്ച റോഡുകള്‍ നിര്‍മ്മിച്ച് യാത്രാ സൗകര്യം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.