യു.കെ.വാര്‍ത്തകള്‍

മാതാപിതാക്കളെ കൊന്ന് മൃതദേഹങ്ങള്‍ക്കൊപ്പം നാലു വര്‍ഷം ജീവിച്ച യുവതിയ്ക്ക് 36 വര്‍ഷം തടവുശിക്ഷ

മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങള്‍ക്കൊപ്പം നാലു വര്‍ഷം ജീവിച്ച യുവതിയ്ക്ക് ജീവപര്യന്തം ശിക്ഷ. 36 കാരിയായ വിര്‍ജീനിയ മക്കല്ലഫിനെയാണ് ചെംസ് ഫോര്‍ഡ് ക്രൗണ്‍ കോടതി 36 വര്‍ഷം തടവിന് ശിക്ഷിച്ചത്. പിതാവ് ജോണ്‍ മക്കല്ലൗവിനേയും (70) അമ്മ ലോയിസ് മക്കല്ലോയെയുമാണഅ (71) മകള്‍ വിര്‍ജീനിയ മക്കല്ലഫ് കൊലപ്പെടുത്തിയത്.

2019 ജൂണില്‍ എസെക്‌സിലെ ഗ്രേറ്റ് ബഡോവിലുള്ള ഇവരുടെ വീട്ടിലാണ് കൊലപാതകം നടന്നത്. പിതാവിനെ മരുന്നില്‍ വിഷം കലര്‍ത്തി മദ്യത്തില്‍ ചേര്‍ത്താണ് കൊലപ്പെടുത്തിയത്. അമ്മയെ ചുറ്റിക കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച് നെഞ്ചില്‍ ഒന്നിലധികം തവണ കുത്തുകയും ചെയ്തു.

കൊലപാതകത്തിന് ശേഷം നാലു വര്‍ഷം പ്രതി മാതാപിതാക്കളോടൊപ്പം താമസിച്ചു. പിതാവിന്റെ മൃതദേഹം മക്കല്ലോയുടെ കിടപ്പുമുറിയില്‍ കണ്ടെത്തി. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന പിതാവിനായി വിര്‍ജീനിയ ഒരു താല്‍ക്കാലിക ശവകുടീരം നിര്‍മ്മിച്ചിരുന്നു. വീടിന്റെ മുകളിലെ നിലയില്‍ സ്ലീപിങ് ബാഗില്‍ പൊതിഞ്ഞ നിലയിലായിരുന്നു ലോയിസ് മക്കല്ലോയുടെ മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കള്‍ക്ക് സുഖമില്ലെന്നായിരുന്നു എല്ലാവരോടും വിര്‍ജീനിയ പറഞ്ഞിരുന്നത്. പ്രതി ഓണ്‍ലൈന്‍ ചൂതാട്ടത്തിലേര്‍പ്പെട്ടിരുന്നു. മാതാപിതാക്കളുടെ പെന്‍ഷന്‍ ആനുകൂല്യം സ്വന്തമാക്കാനാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions