യു.കെ.വാര്‍ത്തകള്‍

മുന്‍ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് ഹൃദയാഘാതം മൂലം അന്തരിച്ചു

സ്‌കോട്ട്‌ലന്‍ഡിന്റെ മുന്‍ ഫസ്റ്റ് മിനിസ്റ്റര്‍ അലക്‌സ് സാല്‍മണ്ട് (69) അന്തരിച്ചു. നോര്‍ത്ത് മാസിഡോണിയയില്‍ ഒരു രാജ്യാന്തര കോണ്‍ഫറന്‍സില്‍ ഉച്ചഭക്ഷണത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സംഭവ സ്ഥലത്തു തന്നെ അദ്ദേഹം മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.

2007നും 2014 നും ഇടയില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്റര്‍ ആയിരുന്ന അലക്‌സ് സാല്‍മണ്ട് പൊതു സമ്മതനായ നേതാവ് ആയിരുന്നു. സ്‌കോട്ടിഷ് രാഷ്ട്രീയത്തിലെ മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അലക്‌സ് സാല്‍മണ്ട് എന്നു പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. അലക്‌സ് സാല്‍മണ്ടിന്റെ പെട്ടെന്നുള്ള മരണ വാര്‍ത്തയില്‍ താനും രാജ്ഞിയും ദു:ഖിതരാണെന്ന് ചാള്‍സ് രാജാവ് പറഞ്ഞു.

അധികാരത്തിലുള്ളപ്പോള്‍ നിരവധി ജനകീയ പദ്ധതികള്‍ നടപ്പിലാക്കിയ ആളായിരുന്നു അലക്‌സ് സാല്‍മണ്ട്. അതിനിടെ 13 ഓളം കേസുകള്‍ അദ്ദേഹത്തിനെതിരെ ആരോപിച്ചു. എന്നാല്‍ 2020 ല്‍ എഡിന്‍ബര്‍ഗില്‍ നടന്ന വിചാരണയ്ക്ക് ശേഷം ഗുരുതരമായ ലൈംഗീക കുറ്റാരോപണങ്ങളില്‍ നിന്ന് സാല്‍മണ്ടിനെ ഒഴിവാക്കി.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions