യു.കെ.വാര്‍ത്തകള്‍

ജീവിത ചെലവുകള്‍: ഇംഗ്ലണ്ട് വിട്ട് ഇംഗ്ലീഷുകാര്‍ സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും കുടിയേറുന്നു

ഉയര്‍ന്ന ജീവിത ചെലവുകള്‍ താങ്ങാനാവാതെ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്‌ലാന്‍ഡിലേക്കും വെയ്ല്‍സിലേക്കും ചേക്കേറുന്ന ഇംഗ്ലീഷുകാരുടെ എണ്ണം റെക്കോര്‍ഡ് നിലയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും യു കെയിലെ മറ്റ് അംഗരാജ്യങ്ങളിലേക്കുള്ള നെറ്റ് മൈഗ്രേഷന്‍ 53 ശതമാനമായി ഉയര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്.

2020 പകുതി വരെയുള്ള ഒരു വര്‍ഷക്കാലത്ത് ലോക്ക്ഡൗണ്‍ കാരണം 33,701 പേര്‍ ഇംഗ്ലണ്ട് വിട്ട് സ്‌കോട്ട്‌ലാന്‍ഡ്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് പോയതിന് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇംഗ്ലണ്ട് വിട്ട് പോകുന്നത് ഇപ്പോഴാണ്. 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷക്കാലയളവില്‍ 31,393 പേര്‍ ഇംഗ്ലണ്ട് വിട്ടു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടു മുന്‍പത്തെ വര്‍ഷത്തേക്കാള്‍ വെയ്ല്‍സിലേക്കുള്ള കുടിയേറ്റം 65 ശതമാനം വര്‍ദ്ധിച്ചപ്പോള്‍, സ്‌കോട്ട്‌ലാന്‍ഡിലെക്കുള്ളത് 11 ശതമാനമാണ് വര്‍ദ്ധിച്ചത്.

വീടുകളുടെ വിലയും വാടകയും വര്‍ദ്ധിച്ചതും, വര്‍ദ്ധിച്ച ജീവിത ചെലവുകളുമാണ് പലരെയും ഇംഗ്ലണ്ട് വിടാന്‍ പ്രേരിപ്പിക്കുന്നത്. സ്വകാര്യ സ്‌കൂള്‍ ഫീസിന് മേല്‍ വാറ്റ് ചുമത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ നീക്കം ചില സമ്പന്ന കുടുംബങ്ങളെയും ഇംഗ്ലണ്ട് വിടാന്‍ പ്രേരിപ്പിക്കുന്നതായി സ്‌കോട്ട്‌ലാന്‍ഡിലെ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു. മാത്രമല്ല, മൂന്ന് വര്‍ഷം സ്‌കോട്ട്‌ലാന്‍ഡില്‍ താമസിച്ചതിന് ശേഷം കുട്ടികള്‍ സ്‌കോട്ടിഷ് യൂണിവേഴ്സിറ്റിയിലേക്ക് അപേക്ഷിച്ചാല്‍ ട്യൂഷന്‍ ഫീസും നല്‍കേണ്ടതില്ല.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions