യു.കെ.വാര്‍ത്തകള്‍

യുവതലമുറയുടെ അമിത വണ്ണം പ്രശ്‌നം; തടി കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ നല്‍കും


അമിത വണ്ണം യുകെയിലെ യുവതലമുറയെ ദോഷകരമായി ബാധിക്കുന്നു. കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന പൊണ്ണത്തടി എന്‍എച്ച്എസിനും വലിയ ബാധ്യതയാണ്. ബോധവല്‍ക്കരണം കൊണ്ട് മാത്രം ഇതിനു പരിഹാരം ഉണ്ടാക്കുക പ്രായോഗികമല്ല. അതിനാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ അമിത വണ്ണത്തിനെതിരെ രംഗത്തുവരുകയാണ്. ഒസെമ്പിക് അല്ലെങ്കില്‍ മൗജൗരോ മരുന്ന് നല്‍കി അമിത വണ്ണത്തിന് പ്രതിരോധം തീര്‍ക്കുകയാണ് സര്‍ക്കാര്‍. ജനത്തിന്റെ ഉത്പാദന ക്ഷമത കൂട്ടിയാല്‍ പ്രതിവര്‍ഷം 74 ബില്യണ്‍ പൗണ്ട് അധിക വരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

കാരണം അമിതവണ്ണം മൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട പുതുതലമുറ ജോലിയ്ക്ക് പോലും പോകാനാകാതെ പലപ്പോഴും ജീവിതം തള്ളിനീക്കുന്ന അവസ്ഥയാണ്. ആരോഗ്യമില്ലാത്ത തലമുറയ്ക്ക് തങ്ങളുടെ ഊര്‍ജ്ജ സ്വലമായ ജീവിതം മുന്നോട്ട് നയിക്കാന്‍ ബുദ്ധിമുട്ടാകുന്നു.

ശരീരത്തിലെ 26 ശതമാനം കൊഴുപ്പും എരിച്ചു കളയാന്‍ കിംഗ് കോംഗ് എന്ന മരുന്നിന് കഴിയുമെന്നതിനാല്‍ അമേരിക്കയില്‍ ഈ മരുന്നുപയോഗം കൂടുതലാ ണ്.

ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ദഹന പ്രക്രിയ ശരിയാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയുമാണ് മരുന്നുകള്‍ ചെയ്യുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ കുത്തിവയ്പ്പിലൂടെയാണ് ഒസെമ്പിക് ഉപയോഗിക്കുന്നത്. വിശപ്പു കുറയുന്നതോടെ ശരീരം ആഹാരം എടുക്കുന്നത് കുറയ്ക്കുകയും വണ്ണം കുറയുകയും ചെയ്യും. പാര്‍ശ്വ ഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സൗജന്യമായി മരുന്ന് നല്‍കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്നും ആരോഗ്യമുള്ള തലമുറവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് അനിവാര്യമെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.


  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions