യു.കെ.വാര്‍ത്തകള്‍

ഹഡേഴ്സ് ഫീല്‍ഡില്‍ മലയാളിയുടെ വീട്ടില്‍ വന്‍ മോഷണം

വെസ്റ്റ് യോര്‍ക്ക്ഷയറിലെ ഹഡേഴ്സ് ഫീല്‍ഡില്‍ താമസിക്കുന്ന മലയാളി ജോയിസ് മുണ്ടയ്ക്കലിന്റെ വീട്ടില്‍ വന്‍ മോഷണം. ജോയിസ് കുടുംബസമേതം ബൈബിള്‍ കലോത്സവത്തിന് പോയ സമയത്തായിരുന്നു മോഷണം നടന്നത്. ലീഡ്സ് റീജന്റ് ബൈബിള്‍ കലോത്സവത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ജോയിസ് ബൈബിള്‍ കലോത്സവ വേദിയിലേക്ക് പോയിട്ട് മടങ്ങിയെത്തിയത് രാത്രി ഒരു മണിയോടുകൂടിയാണ്. ഈ സമയത്തിനിടയിലാണ് മോഷ്ടാക്കള്‍ വീടിന്റെ പാറ്റി ഡോര്‍ തകര്‍ത്ത് അതിക്രമിച്ച് കയറിയത്.


മോഷണ രീതി കണ്ട പോലീസ്, പ്രൊഫഷണല്‍ മോഷ്ടാക്കളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് എത്തിയത്. മോഷ്ടാക്കള്‍ പ്രധാനമായിട്ടും ലക്ഷ്യം വെച്ചത് വീടിനുള്ളിലെ സ്വര്‍ണമായിരുന്നു. ജോയിസിന് സ്വര്‍ണവും തന്റെ വില കൂടിയ രണ്ട് ക്യാമറയും ടൂള്‍ കിറ്റ്സുമാണ് പ്രധാനമായും നഷ്ടപ്പെട്ടത്.

എന്‍ജിനീയര്‍ കൂടിയായ ജോയ്സ് വിലകൂടിയ ടൂള്‍ കിറ്റ്സ് സ്വന്തം ആവശ്യത്തിനായിട്ടും ഒരു കൗതുകത്തിന് വേണ്ടിയുമാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ജോലി സംബന്ധമായിട്ട് വിദേശരാജ്യങ്ങള്‍ പതിവായിട്ട് സന്ദര്‍ശിക്കുന്ന ജോയിസിന്റെ ട്രാവല്‍ ബാഗിനുള്ളില്‍ ഡോളര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ശ്രദ്ധിക്കാതെ വലിച്ചുവാരിയിട്ട കൂട്ടത്തിലുണ്ടായിരുന്നു.

ബൈബിള്‍ കലോത്സവ വേദിയില്‍ നിന്ന് മടങ്ങിയെത്തിയ ജോയിസ് വീടിനുള്ളില്‍ മുഴുവന്‍ ലൈറ്റുകള്‍ കിടക്കുന്നത് കണ്ടപ്പോഴേ അസ്വഭാവികത തോന്നി. ആദ്യം കരുതിയത് മോഷ്ടാക്കള്‍ വീടിനുള്ളില്‍ ഉണ്ടെന്നായിരുന്നു. മോഷ്ടാക്കള്‍ക്ക് വേണ്ടി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ്.

കേരളത്തില്‍ മൂവാറ്റുപുഴ സ്വദേശിയാണ് ജോയിസ്. ജോയിസിന്റെ ഭാര്യ ജെറിന്‍ യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററായ ട്രയംഫിന്റെ സംരഭക എന്ന രീതിയില്‍ പ്രശസ്തയാണ്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions